തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജെബിഎഫ് പെട്രോകെമിക്കല്‍സില്‍ 2,100 കോടി രൂപ നിക്ഷേപിച്ച് ഗെയില്‍

ന്യൂഡല്‍ഹി: സ്വകാര്യ മേഖല കെമിക്കല്‍ കമ്പനി ജെബിഎഫ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ 2,100 കോടി രൂപ നിക്ഷേപിച്ചിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാതക കമ്പനിയായ ഗെയില്‍. ജെബിഎഫിനെ ഏറ്റെടുക്കുന്നതിന് മാര്‍ച്ചില്‍ കമ്പനിക്ക് പാപ്പരത്ത കോടതിയുടെ അനുമതി ലഭിച്ചിരുന്നു.

പാപ്പരത്ത പരിഹാര പദ്ധതി പ്രകാരം 2101 കോടി രൂപ (ഇക്വിറ്റി-625 കോടി രൂപ, കടം-1476 കോടി രൂപ) നിക്ഷേപിച്ചതായി ഗെയില്‍ എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ഇതോടെ ഗെയിലിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി ജെബിഎഫ് മാറി. ഐഡിബിഐ നടത്തിയ പാപ്പരത്വ പ്രക്രിയയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) എന്നിവയുടെ കണ്‍സോര്‍ഷ്യത്തെ മറികടന്നാണ് ഗെയില്‍ വിജയിയായത്.

2008 ലാണ് ജെബിഎഫ് പെട്രോകെമിക്കല്‍സ് സംയോജിപ്പിക്കപ്പെട്ടത്. മംഗലാപുരം സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ പ്രതിവര്‍ഷം 1.25 ദശലക്ഷം ടണ്‍ ശേഷിയുള്ള ശുദ്ധീകരിച്ച ടെറഫ്താലിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പിടിഎ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഐഡിബിഐയുള്‍പ്പടെയുള്ള ബാങ്കുകള്‍ കമ്പനിയ്ക്ക് പിന്നീട് 03.81 ദശലക്ഷം ഡോളര്‍ വായ്പ നല്‍കി.

X
Top