
മുംബൈ: ജി എം ബ്രൂവറീസിന്റെ അറ്റാദായം 3.8 ശതമാനം വർധിച്ച് 22.69 കോടി രൂപയായി ഉയർന്നു. രണ്ടാം പാദത്തിലെ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 29.20 കോടി രൂപയിൽ നിന്ന് 3.84 ശതമാനം വർധിച്ചു 30.32 കോടി രൂപയായി.
2022 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ മൊത്തം ചെലവുകൾ 26.11 ശതമാനം ഉയർന്ന് 532.60 കോടി രൂപയായതായി ജി എം ബ്രൂവറീസ് പ്രസ്താവനയിൽ അറിയിച്ചു. തുടർച്ചയായ അടിസ്ഥാനത്തിൽ അറ്റാദായം കഴിഞ്ഞ ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയ 16.16 കോടിയിൽ നിന്ന് 40.4% ഉയർന്നു. എന്നിരുന്നാലും കമ്പനിയുടെ വരുമാനം 0.11% കുറഞ്ഞു.
നാടൻ മദ്യം (CL), ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL) തുടങ്ങിയ ലഹരിപാനീയങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലുമാണ് ജി എം ബ്രൂവറീസ് ഏർപ്പെട്ടിരിക്കുന്നത്. ഗണ്യമായ വിപണി വിഹിതമുള്ള മഹാരാഷ്ട്ര സംസ്ഥാനത്തെ ഏറ്റവും വലിയ നാടൻ മദ്യ നിർമ്മാതാക്കളാണ് കമ്പനി.
നിലവിൽ കമ്പനിയുടെ ഓഹരി ബിഎസ്ഇയിൽ 2.79 ശതമാനം ഇടിഞ്ഞ് 617.75 രൂപയിലാണ് വ്യാപാരം നടത്തുന്നത്.