നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഫ്യൂഷൻ മൈക്രോ ഫിനാൻസ് 331 കോടി രൂപ സമാഹരിച്ചു

മുംബൈ: ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 331.2 കോടി രൂപ സമാഹരിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ്. മൊത്തം 17 ആങ്കർ നിക്ഷേപകരാണ് കമ്പനിയിൽ നിക്ഷേപം നടത്തിയത്. ഐപിഒ ഓഫർ 2022 നവംബർ 2-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു, ഇതിന്റെ അവസാന തീയതി നവംബർ 4 ആയിരിക്കും.

കമ്പനിയുടെ ഐപിഒ കമ്മിറ്റി മർച്ചന്റ് ബാങ്കർമാരുമായി കൂടിയാലോചിച്ച് 89.99 ലക്ഷം ഇക്വിറ്റി ഷെയറുകൾ ആങ്കർ നിക്ഷേപകർക്കായി അനുവദിച്ചതായി ഫ്യൂഷൻ മൈക്രോ ഫിനാൻസ് ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു. ആങ്കർ നിക്ഷേപകർക്ക് കമ്പനിയുടെ ഓഹരികൾ ഒരു ഓഹരിക്ക് 368 രൂപ നിരക്കിലാണ് ലഭിച്ചത്.

നോമുറ ട്രസ്റ്റ്, ഐസിഐസിഐ പ്രുഡൻഷ്യൽ, നിപ്പോൺ ലൈഫ്, ആദിത്യ ബിർള സൺ ലൈഫ്, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനി, മോത്തിലാൽ ഓസ്വാൾ എംഎഫ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ്, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി, എഡൽവീസ്, വിൻറോ കൊമേഴ്‌സ്, ബിഎൻആർപി തുടങ്ങിയ പ്രമുഖരാണ് ആങ്കർ ബുക്ക് വഴി കമ്പനിയിൽ നിക്ഷേപമിറക്കിയത്.

മൊത്തം 8 സ്കീമുകളിലൂടെ 42.97 ലക്ഷം ഓഹരികൾ 5 ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കായി അനുവദിച്ചതായി കമ്പനി അറിയിച്ചു. 2010-ൽ രൂപീകൃതമായ ഫ്യൂഷൻ മൈക്രോ ഫിനാൻസ് ഇന്ത്യയിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്നു. കമ്പനിക്ക് മൊത്തം 7,389 കോടി രൂപയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തിയുണ്ട്. ഐപിഒയിലൂടെ 1,106 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

X
Top