കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

2,000 വീടുകൾ സൗരോർജ്ജവൽക്കരിക്കാൻ പദ്ധതിയുമായി ഫ്രെയർ എനർജി

കൊച്ചി: പ്രമുഖ സോളാർ എനർജി സൊല്യൂഷൻസ് കമ്പനികളിലൊന്നായ ഫ്രെയർ എനർജി, 2024-ൽ കേരളത്തിലെ 2,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ റൂഫ്ടോപ്പ് സോളാർ സൊല്യൂഷനുകൾ ലഭ്യമാക്കിയിട്ടുള്ള കമ്പനിയാണ് ഫ്രെയർ എനർജി.

കാര്യക്ഷമവും താങ്ങാനാവുന്ന വിലയുള്ളതുമായ സോളാർ സിസ്റ്റങ്ങൾക്കൊപ്പം ഫ്രെയർ എനർജി സാങ്കേതികവിദ്യയും ഉപഭോക്തൃ ധനസഹായവും (5 വർഷം വരെ കാലാവധി) സംയോജിപ്പിക്കുന്നു.

വീടുകളുടെയോ ഹൗസിംഗ് സൊസൈറ്റികളുടെയോ ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റാളേഷനുകൾ കസ്റ്റമൈസ് ചെയ്യുന്നത്. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്ലുകൾ 90% വരെ കുറയ്ക്കാൻ കഴിയുമെന്നതിനു പുറമെ സൗരോർജ്ജം പരിസ്ഥിതി സുസ്ഥിരതക്കും സംഭാവന നൽകുന്നു.

ഫ്രെയർ എനർജിയുടെ SunPro+ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഫ്രെയർ എനർജിയുടെ ഇൻ-ഹൗസ് വിദഗ്ധരുമായി നേരിട്ട് ബന്ധപ്പെടാം. വേഗത്തിലുള്ള പ്രൊഫഷണൽ ഇൻസ്റ്റലേഷൻ സേവനങ്ങൾ നൽകുന്നതിനൊപ്പം മികച്ച വിൽപനാനന്തര പിന്തുണയും ഫ്രെയർ എനർജി വാഗ്ദാനം ചെയ്യുന്നു.

“വീടുകളിലും ബിസിനസ്സുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഫ്രെയർ എനർജി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പലതാണ്. വൈദ്യുതി ബില്ലുകളിൽ 90% കുറവ്, നിക്ഷേപത്തിന് 25-30% ഉറപ്പായ വരുമാനം, കാർബൺ ഉദ്വമനം കുറയ്ക്കൽ, 25 വർഷത്തെ ആയുസ്സ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഉൾപ്പെടുന്നു.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ വീടിനും ബിസിനസ്സ് ഉടമകൾക്കും അവരുടെ പ്രതിമാസ ചെലവുകൾ ഗണ്യമായി കുറക്കാൻ കഴിയും.

കേരളത്തിന്റെ വിപണി സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, മാത്രമല്ല ഈ രംഗത്ത് കാര്യമായ സ്വാധീനം ചെലുത്താൻ ഞങ്ങൾക്ക് ശേഷിയുമുണ്ട്,” ഫ്രെയർ എനർജി ഡയറക്ടറും സഹസ്ഥാപകയുമായ രാധിക ചൗധരി വിശദീകരിച്ചു.

X
Top