ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ആമസോണിന്റെ നേതൃത്വത്തിലുള്ള ഫണ്ടിങ് റൗണ്ടില്‍ 104 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ഫ്രഷ് ടു ഹോം; സൗദിയിലും ഉടൻ പ്രവർത്തനമാരംഭിക്കും

ദുബായ്: മത്സ്യവും മാംസവും ഉപഭോക്താക്കള്‍ക്ക് നേരിട്ടു വില്‍ക്കുന്ന കണ്‍സ്യൂമര്‍ പോര്‍ട്ടലായ ‘ഫ്രഷ് ടു ഹോം’ 104 ദശലക്ഷം ഡോളര്‍ സമാഹരിച്ചതായി അധികൃതർ പറഞ്ഞു. ആമസോണിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടിലാണ് കമ്പനി ഫണ്ട് സമാഹരണം നടത്തിയത്.

ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ്, എഡിക്യു, ബഹ്‌റൈനിലെ ഇന്‍വെസ്റ്റ്‌കോര്‍പ് തുടങ്ങിയ നിലവിലുള്ള സംഭാവനകള്‍ അവരുടെ മുന്‍ കാല ഓഹരിയുടമകളില്‍ നിന്നുള്ളവയാണ്. ദുബായിലെ ശതകോടീശ്വരന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറും മുന്‍ റൗണ്ടില്‍ നിക്ഷേപകനായിരുന്നു.

ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഫ്രഷ് മല്‍സ്യം നേരിട്ടു സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ‘ഫ്രഷ് ടു ഹോം’ പോര്‍ട്ടല്‍, ഇന്ത്യയിലും യുഎഇയിലുമായി 100ലേറെ നഗരങ്ങളിലേക്ക് ഇതിനകം വ്യാപിച്ചു കഴിഞ്ഞു.

പുതിയ ഫണ്ടിങ് വിനിയോഗ പദ്ധതി തയാറാക്കുന്നതിനാല്‍ പ്രവര്‍ത്തനപരമായി തങ്ങള്‍ ലാഭകരമായി മാറിയെന്നും സൗദി അറേബ്യയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും സഹ സ്ഥാപകനും സിഇഒയുമായ ഷാന്‍ കടവില്‍ പറഞ്ഞു.

104 ദശലക്ഷം ഡോളര്‍ ഉപയോഗിച്ച് ‘ഫ്രഷ് ടു ഹോം’ 240 ദശലക്ഷം ഡോളറിലേറെ സമാഹരിച്ചു. നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള മൂന്നാം കക്ഷികള്‍ക്ക് പുതിയ സപ്ലൈകള്‍ നല്‍കേണ്ട ആവശ്യമില്ല. റിപീറ്റഡ് കസ്റ്റമേഴ്‌സിനെ നേടുന്ന ബിസിനസ് ആശയമാണ് ഫ്രഷ് ടു ഹോമിന്റേത്.

ഫിസിക്കല്‍ റീട്ടെയിലില്‍ സ്വന്തം സ്റ്റോറുകള്‍ ആരംഭിച്ചതിനാല്‍ അവ നിലവില്‍ സേവന സജ്മാണ്.
ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ രണ്ടു ഫിസിക്കല്‍ ലൊക്കേഷനുകളുണ്ട്.

മല്‍സ്യ ബന്ധനം നടത്തി ആറു മണിക്കൂറിനകം നേരിട്ട് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നുവെന്നതും മായങ്ങളും രാസവസ്തുക്കളും ഒട്ടും ഇല്ലെന്നതും ഫ്രഷ് ടു ഹോമിനെ വേറിട്ടതാക്കുന്നു.

2015ല്‍ ഫ്രഷ് ടു ഹോം ആരംഭിക്കുന്നതിന് മുന്‍പ് സിലിക്കണ്‍ വാലിയില്‍ ഗെയിമിങ് സംരംഭങ്ങളില്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് മുൻ ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥി കൂടിയായ ഷാൻ കടവിൽ നടത്തിയത്.

X
Top