ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഫ്രഷ് ടു ഹോം സമുദ്രോത്പന്ന കയറ്റുമതി തുടങ്ങി

കൊച്ചി: ഓൺലൈൻ മത്സ്യ-മാംസ വ്യാപാരത്തിലെ പ്രമുഖരായ ഫ്രഷ് ടു ഹോം സമുദ്രോത്പന്ന കയറ്റുമതി ആരംഭിച്ചു. ആദ്യ കണ്ടെയ്‌നർ കഴിഞ്ഞദിവസം കോഴിക്കോട്ടുനിന്ന് യുഎസിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുള്ള യൂണി റോയൽ പബ്ലിക് ലിമിറ്റഡ് കമ്പനിയിലൂടെയാണ് കയറ്റുമതി നടത്തുന്നത്.

യുഎസ്എ, യൂറോപ്പ് തുടങ്ങി ലോകത്തെ എല്ലാ മാർക്കറ്റുകളിലും ഫ്രഷ് ടു ഹോം ബ്രാൻഡ് എത്തിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പായാണ് കയറ്റുമതി ആരംഭിച്ചിട്ടുള്ളതെന്ന് കമ്പനി സിഇഒ ഷാൻ കടവിൽ, സിഎഫ്ഒ ബി.എം. തമ്പക്കാട് എന്നിവർ പറഞ്ഞു. ബംഗളൂരു, പൂന, ഹൈദരാബാദ് എന്നിവിടങ്ങളിലെ എഫ്ടിഎച്ച് ഡെയിലിയിലൂടെ സ്വന്തം ബ്രാൻഡ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യും.

2012ൽ മാത്യു ജോസഫ് കേരളത്തിൽ ആരംഭിച്ച സീ ടു ഹോമാണ് പിന്നീട് 2015ൽ ഷാൻ കടവിലും മറ്റു ഫൗണ്ടർമാരും ചേർന്നു വിപുലീകരിച്ച് ഇന്നത്തെ ഫ്രഷ് ടു ഹോമായത്. ഇന്ത്യയിലും യുഎഇയിലുമായി 170 നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കമ്പനിക്ക് നിലവിൽ 10 ഫാക്ടറികളുണ്ട്.

എഫ്ടിഎച്ച് ഡെയിലി എന്ന ഫ്രഷ് ടു ഹോമിന്‍റെ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കമ്പനിയുടെ സ്വന്തം ബ്രാൻഡിലുള്ള വിവിധ ഉത്പന്നങ്ങൾ വിപണിയിൽ വിതരണം ചെയ്യുന്നുണ്ട്. സ്വന്തം പ്ലാറ്റ്ഫോമിലൂടെ സ്വന്തം പ്രോഡക്ടുകൾ വിൽക്കുകയെന്ന വലിയ വിപുലീകരണത്തിന്‍റെ പാതയിലാണ് കമ്പനിയിപ്പോൾ.

ഫ്രഷ് ടു ഹോമിന്‍റെ മാർക്കറ്റ് വാല്യുവേഷൻ കൂടുന്നത് ശ്രദ്ധേയ നേട്ടമാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ എക്സ്പോർട്ട് പ്രൊഡക്‌ഷൻ കപ്പാസിറ്റി വർധിപ്പിക്കുമെന്നും സിഒഒ മാത്യു ജോസഫ് അറിയിച്ചു.

കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുള്ള വിദേശസ്ഥാപനങ്ങളുടെ പ്രോത്സാഹനവും സഹകരണവുമാണ് കയറ്റുമതി മേഖലയിലേക്കു കടക്കാൻ പ്രചോദനമായത്. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തുടക്കം കേരളത്തിലായതുകൊണ്ടാണ് എക്സ്പോർട്ട് യൂണിറ്റും ഇവിടെത്തന്നെ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവിപണിയിൽ ഫ്രഷ് ടു ഹോം ലോകനിലവാരം പുലർത്തുന്ന ക്വാളിറ്റി പ്രോഡക്ടുകൾ തന്നെയാകും വിതരണം ചെയ്യുകയെന്ന് എക്സ്പോർട്ട് യൂണിറ്റ് മാനേജർ വിനിൽ വി. വേണുഗോപാൽ പറഞ്ഞു.

ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സീഫുഡ് സീനിയർ ടെക്നോളജിസ്റ്റ് സന്ധ്യയുടെ നേതൃത്വത്തിലുള്ള ടീം എക്സ്പോർട്ട് യൂണിറ്റിൽ പരിശോധനകൾക്ക് നേതൃത്വം നൽകുന്നുണ്ട്.

X
Top