ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

സംസ്ഥാനങ്ങൾ നൽകുന്ന സൗജന്യങ്ങൾ വികസനം മുടക്കുന്നു: ആർബിഐ

ന്യൂഡൽഹി: സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ സൗജന്യ പദ്ധതികൾ നാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്നോട്ടടിക്കുന്നു എന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ.

ബജറ്റിൽ‌ പ്രഖ്യാപിക്കുന്ന കാർഷിക വായ്പ എഴുതിത്തള്ളൽ, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര തുടങ്ങിയ പദ്ധതികൾക്കു വേണ്ടി പണം മാറ്റി വയ്ക്കുമ്പോൾ സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടിൽ അപര്യാപ്തത ഉണ്ടാകുന്നുവെന്ന് റിസർവ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരുടെ ലേഖനത്തിലാണ് പരാമർശം.

ഒട്ടേറെ സംസ്ഥാനങ്ങൾ തങ്ങളുടെ 2024-25 ബജറ്റിൽ കാർഷിക വായ്പ എഴുതിത്തള്ളൽ, കൃഷിക്കും വീടുകൾക്കും സൗജന്യ വൈദ്യുതി, സൗജന്യ ഗതാഗതം, തൊഴിലില്ലാത്ത യുവാക്കൾക്കുള്ള അലവൻസുകൾ, സ്ത്രീകൾക്ക് ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

X
Top