ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

സംസ്ഥാനത്തെ 2023 സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ

സംസ്ഥാനത്തെ 2023 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ വരുന്നു. കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ-വൈഫൈ പദ്ധതി പ്രകാരമാണിത്. സേവന ദാതാവായ ബി എസ് എൻ എൽ -ന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

‘കേരള വൈഫൈ കണക്ഷന്‍’ ലഭിക്കുന്നതിനായി കേരള ഗവണ്മെന്റ് വൈഫൈ സെലക്ട് ചെയ്തതിനു ശേഷം കെ ഫൈ എന്ന് സെലക്ട് ചെയ്യുമ്പോള്‍ ലാൻഡിങ്ങ് പേജില്‍ മൊബൈൽ നമ്പർ കൊടുത്ത് ഒടിപി ജനറേറ്റ് ചെയ്യുകയാണ് വേണ്ടത്. ഒടിപി നൽകുന്നതോടെ 1 ജിബി സൗജന്യ വൈഫൈ ലഭിക്കും.

എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിക്കും. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, കോടതികൾ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ഭരണകൂടം തിരഞ്ഞെടുത്ത ഇടങ്ങളിൽ ആണ് വൈഫൈ സംവിധാനം നടപ്പാക്കുന്നത്.

പൊതു ജനങ്ങൾക്ക് മൊബൈലിലും ലാപ് ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വരെ 10 എംബിപിഎസ് വേഗതയോടു കൂടി ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ് കൂപ്പൺ /വൗച്ചർ ഉപയോഗിച്ച് വൈ -ഫൈ സേവനം തുടർന്നും ഉപയോഗിക്കാം.

എന്നാൽ 1 ജിബി ഡാറ്റാ പരിധി കഴിഞ്ഞാലും സർക്കാർ സേവനങ്ങൾ പരിധിയില്ലാതെ സൗജന്യമായി തന്നെ ലഭിക്കും.

ഈ ലിങ്കില്‍ കയറിയാല്‍ എവിടെയൊക്കെയാണ് സൗജന്യ വൈഫൈ ലഭിക്കുന്നതെന്ന്‌ മനസിലാക്കാം. https://itmission.kerala.gov.in/sites/default/files/2022-04/KFi_Location List.pdf

X
Top