രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

നിർധനരായ ചെറുപ്പക്കാർക്കുള്ള സൗജന്യ ജി.ഡി.എ കോഴ്സ്: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി

കൊച്ചി: നിർധനരായ ഉദ്യോഗാർത്ഥികൾക്കായി ആസ്റ്റർ മെഡ്‌സിറ്റി സൗജന്യമായി സംഘടിപ്പിച്ച ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിന്റെ (ജി.ഡി.എ) ആദ്യ ബാച്ച് വിജയകരമായി പഠനം പൂർത്തിയാക്കി. അടിസ്ഥാന ആരോഗ്യസംരക്ഷണ നൈപുണ്യം നേടുന്നതിനുള്ള തൊഴിലധിഷ്ഠിത കോഴ്സാണിത്. ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എറണാകുളം ലോക്‌സഭംഗം ശ്രീ. ഹൈബി ഈഡൻ നിർവഹിച്ചു.

പാവപ്പെട്ട കുടുംബങ്ങളിലെ ജോലി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ആരോഗ്യസേവന രംഗത്ത് മികച്ച ഭാവി പടുത്തുയർത്തുന്നതിന് സഹായിക്കുന്ന പദ്ധതിയാണ് ആസ്റ്റർ മെഡ്‌സിറ്റി നടപ്പിലാക്കുന്നത്. നിരവധിയാളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ കോഴ്സ് വഴിയൊരുക്കിയെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. യുവാക്കൾക്കിടയിൽ തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിനും ജോലിസാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളുടെ തെളിവാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീ. ഹൈബി ഈഡൻ തന്നെയാണ് കഴിഞ്ഞ വർഷം കോഴ്സ് ഉദ്‌ഘാടനം ചെയ്തത്.

ആറ് മാസം ദൈർഖ്യമുള്ള കോഴ്സാണ് ജി.ഡി.എ. ദേശീയ നൈപുണ്യവികസന അതോറിറ്റിയുടെ അംഗീകാരമുള്ള കോഴ്സാണിത്. ഇതിൽ ആദ്യത്തെ മൂന്ന് മാസം സ്റ്റൈപെൻഡും നൽകും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആസ്റ്റർ ശൃംഖലയിലെ ആശുപത്രികളിൽ സ്ഥിരനിയമനം വാഗ്ദാനം ചെയ്യുന്നു. പുറത്തും മികച്ച ജോലിസാധ്യതകളുള്ള പരിശീലനമാണ് നൽകുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്ന ജോലിയാണ് ജി.ഡി.എ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കിട്ടുന്നത്.

കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയുടെ മെഡിക്കൽ അഫയേഴ്‌സ് വിഭാഗം മേധാവി ഡോ. ടി.ആർ. ജോൺ, ആസ്റ്റർ ഇന്ത്യയുടെ നഴ്‌സിംഗ് മേധാവി ശ്രീമതി തങ്കം രാജരത്തിനം, കേരള മെഡിക്കൽ ഓഫിസർ ഡോ. സൂരജ്, ആസ്റ്റർ കേരളയുടെ മാനുഷികവിഭവശേഷി വിഭാഗം മേധാവി ശ്രീ. ബ്രിജു മോഹൻ, ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ എന്നിവർക്കൊപ്പം കോഴ്സ് പൂർത്തിയാക്കിയവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

X
Top