ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

വീണ്ടും ശീതയുദ്ധമെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്

വാഷിങ്ടൺ: ആഗോള സമ്പദ്‍വ്യവസ്ഥ രണ്ട് ചേരികളായി വിഘടിക്കുന്നത് വീണ്ടുമൊരു ശീതയുദ്ധത്തിന് കാരണമാവുമെന്ന മുന്നറിയിപ്പുമായി ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ.

കോവിഡ്, യുക്രെയ്ൻ യുദ്ധം, ആഗോളവൽക്കരണത്തിന്റെ പോരായ്മകൾ എന്നിവയാണ് സമ്പദ്‍വ്യവസ്ഥയെ രണ്ട് ചേരികളാക്കി വിഭജിക്കുന്നത്. വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കോവിഡിൽ നിന്നും യുദ്ധത്തിൽ നിന്നും നമ്മൾ പഠിച്ചതെന്നും ജോർജിയേവ പറഞ്ഞു.

ബദൽ വിതരണ ശൃംഖലകൾ സൃഷ്ടിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറക്കാൻ ജി 7 രാജ്യങ്ങൾ ഒരുങ്ങുന്നതിനിടെയാണ് ഐ.എം.എഫ് മാനേജിങ് ഡയറക്ടറുടെ പ്രസ്താവന.

റഷ്യയുടെ അധിനിവേശം യുക്രെയ്ന് മാത്രമല്ല ആഗോള സമൂഹത്തിന് തന്നെ വെല്ലുവിളിയാണ്.

ഇതുമൂലം പ്രതിരോധ ചെലവുകൾ വർധിക്കുകയും സമാധനാന്തരീക്ഷം തകരുകയും ചെയ്തുവെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടർ പറഞ്ഞു.

X
Top