
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, അനലിറ്റിക്‌സ് സേവന ദാതാക്കളായ ഫ്രാക്ടല്‍ അനലിറ്റിക്‌സ് ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു. ടെസ്ല, ആപ്പിള്‍ എന്നീ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിക്കുന്ന പക്ഷം ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ എഐ കമ്പനിയായി ഫ്രാക്ടല്‍ അനലിറ്റിക്‌സ് മാറും.
1279.3 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും 3620.7 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവുമുള്‍പ്പടെ 4900 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ടിപിജി, അപാക്‌സ് കാപിറ്റല്‍, ഗാജ കാപിറ്റല്‍ തുടങ്ങിയവര്‍ ഒഎഫ്എസ് വഴി ഓഹരികള്‍ വിറ്റഴിക്കും.
255.8 കോടി രൂപയുടെ പ്രീ ഐപിഒ ആങ്കര്‍ പ്ലെയ്‌സ്‌മെന്റിനും ശ്രമിക്കുന്നുണ്ട്. 2000 ത്തില്‍ സ്ഥാപിതമായ ഫ്രാക്റ്റല്‍ ഓപ്പണ്‍ എഐയുമായി പപങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ടെസ്ല, ആപ്പിള്‍ എന്നിവയ്ക്ക് പുറമെ സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ്, റോയല്‍ ഫിലിപ്‌സ് എന്‍വി, നെസ്ലെ എസ്എ തുടങ്ങിയവയും കമ്പനിയുടെ ഉപഭോക്താക്കളാണ്.
2022 ല്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായ കമ്പനിയെ ശ്രീകാന്ത് വേലമകണ്ണിയും പ്രണയ് അഗര്‍വാളും നയിക്കുന്നു.