വിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയംഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലേക്ക്എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതം

ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം 6 മാസത്തെ ഉയര്‍ന്ന നിലയില്‍

ഇന്ത്യയിലെ ഓഹരി വിപണിയില്‍ മെയ്‌ ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 24,939 കോടി രൂപയുടെ അറ്റനക്ഷേപം നടത്തി. ഇത്‌ കഴിഞ്ഞ ആറ്‌ മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌.

മെയ്‌ മാസത്തിലെ ആദ്യപകുതിയിലുടനീളം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ അറ്റനിക്ഷേപം നടത്തുന്നത്‌ തുടര്‍ന്നു. മാര്‍ച്ചിലും ഏപ്രിലിലും വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ അറ്റനിക്ഷേപകരായിരുന്നു.

യുഎസ്‌ പലിശനിരക്ക്‌ ഉയര്‍ത്തുന്നതിന്‌ ഏതാണ്ട്‌ വിരാമമായി എന്ന സൂചനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ ഓഹരി നിക്ഷേപം നടത്തുന്നതിന്‌ വഴിയൊരുക്കിയത്‌.

ഇന്ത്യയുടെ അനുകൂല സാമ്പത്തിക ഘടകങ്ങളും തുണയായി. മെയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ധനകാര്യ ഓഹരികളില്‍ 8382 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌. ഏപ്രിലില്‍ ഈ മേഖലയില്‍ 7690 കോടി രൂപ നിക്ഷേപിച്ചിരുന്നു.

മെയ്‌ മാസത്തില്‍ ഓട്ടോമൊബൈല്‍, ഓയില്‍&ഗ്യാസ്‌, ഹെല്‍ത്ത്‌കെയര്‍, എഫ്‌എംസിജി തുടങ്ങിയ മേഖലകളിലും വിദേശ നിക്ഷേപകര്‍ വര്‍ധിതമായ നിക്ഷേപം നടത്തി. അതേ സമയം ഐടി ഓഹരികള്‍ വില്‍പ്പനയ്‌ക്ക്‌ വിധേയമായി.

X
Top