ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ഡിസംബറില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപം 11,119 കോടി

മുംബൈ: 2022 ഡിസംബറില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 11,119 കോടി രൂപ നിക്ഷേപിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ മാസവും വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകരായി തുടര്‍ന്നു.

അതേ സമയം നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ നിക്ഷേപം കുറഞ്ഞു. 36,239 കോടി രൂപയാണ്‌ നവംബറില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചിരുന്നത്‌.

ചില രാജ്യങ്ങളില്‍ കോവിഡ്‌ വീണ്ടുമെത്തിയതും യുഎസില്‍ മാന്ദ്യഭീതി ഉയര്‍ന്നതും വിപണിയിലെ തിരുത്തലിന്‌ വഴിവെച്ചെങ്കിലും വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ കാളകളായി തുടര്‍ന്നു. 2022ല്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 1.21 ലക്ഷം കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്‌.

2002ല്‍ നാലാമത്തെ മാസമാണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ അറ്റനിക്ഷേപകരായത്‌. ഇതിന്‌ മുമ്പ്‌ ജൂലൈയിലും ഓഗസ്റ്റിലും അറ്റനിക്ഷേപം നടത്തിയിരുന്നു.

സെപ്‌റ്റംബറിലും ഒക്‌ടോബറിലും അറ്റവില്‍പ്പന നടത്തിയ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ കാളകളായി തുടരുകയാണ്‌. അതേ സമയം തുടര്‍ന്നുള്ള മാസങ്ങളില്‍ വിദേശ നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

ഓഗസ്റ്റില്‍ 51,200 കോടി രൂപയും ജൂലൈയില്‍ 5000 കോടി രൂപയും അറ്റനിക്ഷേപം നടത്തിയിരുന്നു. അതിന്‌ മുമ്പുള്ള ഒന്‍പത്‌ മാസം തുടര്‍ച്ചയായി വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

X
Top