ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നൈകയുടെ ഓഹരി വില 20 ശതമാനം ഉയര്‍ന്നു

-റീട്ടെയിലര്‍ നൈകയുടെ ഉടമസ്ഥത വഹിക്കുന്ന പിഎസ്‌എന്‍ ഇ-കോമേഴ്‌സ്‌ വെഞ്ച്വേഴ്‌സിന്റെ ഓഹരി വില ഇന്നലെ 20 ശതമാനം ഉയര്‍ന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പൊതുവിപണി വഴി ഓഹരികള്‍ വാങ്ങിയതാണ്‌ വില ഉയരുന്നതിന്‌ വഴിവെച്ചത്‌.

കഴിഞ്ഞ ദിവസം ഒരു ഓഹരിക്ക്‌ അഞ്ച്‌ ഓഹരി വീതം നൈക ബോണസ്‌ ഓഹരികള്‍ അനുവദിച്ചിരുന്നു. നവംബര്‍ 11ന്‌ ആയിരുന്നു ബോണസ്‌ ഓഹരികള്‍ക്ക്‌ അര്‍ഹത തീരുമാനിക്കുന്നതിനുള്ള റെക്കോഡ്‌ തീയതി.

ഇന്നലെ നൈകയുടെ ഓഹരി വില 224.45 രൂപ വരെ ഉയര്‍ന്നു. വ്യാഴാഴ്ച 188.25 രൂപയ്‌ക്കായിരുന്നു ഓഹരി ക്ലോസ്‌ ചെയ്‌തിരുന്നത്‌. ഈ വര്‍ഷം ടെക്‌നോളജി ഓഹരികളിലുണ്ടായ അതിശക്തമായ വില്‍പ്പന സമ്മര്‍ദം നൈകയെയും ബാധിച്ചിരുന്നു.

2021 നവംബര്‍ 26ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയായ 2574 രൂപയില്‍ നിന്നും അതിശക്തമായ ഇടിവാണ്‌ നൈക നേരിട്ടത്‌. നവംബര്‍ 10ന്‌ ആയിരുന്നു നൈക സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്‌തത്‌.

ഐപിഒക്കു ശേഷമുള്ള ഒരു വര്‍ഷത്തെ നിര്‍ബന്ധിത നിക്ഷേപ കാലയളവ്‌ അവസാനിച്ച സാഹചര്യത്തിലാണ്‌ നൈകയില്‍ ഇന്നലെ കരകയറ്റം ദൃശ്യമായത്‌.

ഓഹരി വിലയിലെ ഇടിവിനെ തുടര്‍ന്ന്‌ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ 100 കമ്പനികളുടെ പട്ടികയില്‍ നിന്ന്‌ നൈക പുറത്തായിരുന്നു. വിപണിമൂല്യം 45,000 കോടി രൂപയിലേക്ക്‌ ഇടിയുകയും ചെയ്‌തു.

എന്നാല്‍ കരകയറ്റത്തെ തുടര്‍ന്ന്‌ 61,000 കോടി രൂപക്ക്‌ മുകളിലാണ്‌ ഇപ്പോഴത്തെ വിപണിമൂല്യം. 1.22 ലക്ഷം കോടി രൂപ വിപണിമൂല്യമുണ്ടായിരുന്ന കമ്പനിയാണ്‌ ശക്തമായ മൂല്യചോര്‍ച്ച നേരിട്ടത്‌.

ഇ-കോമേഴ്‌സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ലൈഫ്‌സ്‌റ്റൈല്‍ റീട്ടെയില്‍ കമ്പനിയാണ്‌ നൈക. പേഴ്‌സണല്‍ കെയര്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി തങ്ങളുടേതായ ബ്രാന്റുകള്‍ കമ്പനിക്കുണ്ട്‌.

നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ചുരുക്കം ഇ-ടെയിലര്‍മാരിലൊന്നാണ്‌ നൈക.

X
Top