എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില് 200 മില്യണ് ഡോളറിന്റെ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഫോക്‌സ്‌കോണ്

ചെന്നൈ: ഫോക്‌സ്‌കോണിന്റെ അനുബന്ധ സ്ഥാപനമായ ഫോക്‌സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് (എഫ്‌ഐഐ) തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്തുന്നു.  നീക്കം രാജ്യത്ത് ഫോക്‌സ്‌കോണിന്റെ സാന്നിധ്യം സജീവമായി വികസിപ്പിക്കും. മാത്രമല്ല, ഇന്ത്യയുടെ മൊത്തത്തിലുള്ള വരുമാനത്തിന് ഗണ്യമായ സംഭാവന നല്‍കാനും കമ്പനിയ്ക്കാകും.

ആപ്പിള്‍, ആമസോണ്‍, ലെനോവോ, ഹുവാവേ, ഡെല്‍ എന്നിവയ്ക്കായി ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് എഫ്‌ഐഐ. എഫ്‌ഐഐ സിഇഒ ബ്രാന്‍ഡ് ചെങ്ങും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ ‘ശക്തമായ താല്‍പ്പര്യം’ പ്രകടിപ്പിക്കുകയും അവസരം വിലയിരുത്തുകയും ചെയ്തു, ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 200 മില്യണ്‍ ഡോളര്‍ (1,640 കോടി രൂപ) പ്രാരംഭ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മ്മാതാവായി അറിയപ്പെടുന്ന ഫോക്‌സ്‌കോണിന് നിലവില്‍ തമിഴ്‌നാട്ടില്‍ വലിയ സൗകര്യങ്ങളുണ്ട്.

ശ്രീപെരുമ്പത്തൂരിലെ കേന്ദ്രത്തില്‍ കമ്പനി ആപ്പിളിനായി ഐഫോണുകള്‍ മാത്രം നിര്‍മ്മിക്കുന്നു. മറ്റൊരു ഫോക്‌സ്‌കോണ് സ്ഥാപനമായ ഭാരത് എഫ്‌ഐഎച്ച് പ്രത്യേക സൗകര്യത്തിലാണ് ഷവോമി ഫോണുകള് നിര്മ്മിക്കുന്നത്.

X
Top