കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഇന്ത്യന്‍ ചിപ്പ് നിര്‍മ്മാണ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാന്‍ ഫോക്‌സ്‌കോണ്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അര്‍ദ്ധചാലക നിര്‍മ്മാണ ആനുകൂല്യങ്ങള്‍ക്കായി തായ്വാനിലെ ഫോക്‌സ്‌കോണ്‍ അപേക്ഷ സമര്‍പ്പിക്കും. വേദാന്തയുമായി ചേര്‍ന്നുള്ള 19.5 ബില്യണ്‍ ഡോളര്‍ ചിപ്പ് നിര്‍മ്മാണ സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറിയ ശേഷം ഫോക്‌സ്‌കോണ്‍ അറിയിച്ചതാണിത്. വേദാന്തയുമായി വേര്‍പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ഇന്ത്യയോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ കമ്പനി, അര്‍ദ്ധ ചാലക നിര്‍മ്മാണ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രയത്‌നം പ്രശംസയര്‍ഹിക്കുന്നുവെന്നും പറഞ്ഞു. ഈ ഉദ്യത്തിന്റെ ഭാഗമാകാന്‍ കമ്പനി ആഗ്രഹിക്കുന്നു. അതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങള്‍, ഫോക്‌സ്‌കോണ്‍ അറിയിച്ചു.

വേദാന്തയുമായുള്ള അര്‍ദ്ദചാലക സംയുക്ത സംരഭത്തില്‍ നിന്നും പിന്മാറാന്‍ ഫോക്‌സ്‌കോണ്‍ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചിപ്പ് നിര്‍മ്മാണ പദ്ധതികള്‍ക്ക് തിരിച്ചടിയായി തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

X
Top