പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

1600 കോടി രൂപയുടെ മൊബൈല്‍ ഘടക നിര്‍മ്മാണ കേന്ദ്രം: തമിഴ് നാടുമായി എല്‍ഒഐ ഒപ്പുവച്ച് ഫോക്‌സ്‌കോണ്‍

ചെന്നൈ: 1600 കോടി രൂപയുടെ മൊബൈല്‍ ഘടക നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഹോന്‍ഹായ് ടെക്‌നോളജി ഗ്രൂപ്പ് (ഫോക്‌സ്‌കോണ്‍) തമിഴ്‌നാട് സര്‍ക്കാറുമായി ലെറ്റര്‍ ഓഫ് ഇന്റന്റ് (എല്‍ഒഐ) ഒപ്പിട്ടു. കാഞ്ചീപുരം ജില്ലയിലാണ് 1600 കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിക്കുക. 6,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഫോക്‌സ്‌കോണ്‍ ചെയര്‍മാനും സിഇഒയുമായ യംഗ് ലിയുവുമാണ് എല്‍ഒഐയില്‍ ഒപ്പുവച്ചത്.സംസ്ഥാന വ്യവസായ മന്ത്രി ടി ആര്‍ ബി രാജ, ചീഫ് സെക്രട്ടറി ശിവ ദാസ് മീന, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് കൃഷ്ണന്‍, ഗൈഡന്‍സ് തമിഴ്‌നാട് എംഡിയും സിഇഒയുമായ വിഷ്ണു വേണുഗോപാലന്‍, ഫോക്‌സ്‌കോണിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ (അര്‍ദ്ധചാലകം) എസ് വൈ ചിയാങ്, കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരില്‍ നിലവില്‍ ഫോക്‌സ്‌കോണിന് പ്ലാന്റുണ്ട്.

അതിന് സമീപമാണ് പുതിയ കേന്ദ്രം. ഇന്ത്യയിലെ മികച്ച നിക്ഷേപകേന്ദ്രമാണ് തമിഴ്‌നാട് എന്നതിന് തെളിവാണ് ഫോക്‌സ്‌കോണിന്റെ ആവര്‍ത്തിച്ചുള്ള നിക്ഷേപമെന്ന് വ്യവസായ മന്ത്രി ടിആര്‍ബി രാജ പറഞ്ഞു.ഇത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.

തായ് വാന്‍ ആസ്ഥാനമായുള്ള ഫോക്‌സ്‌കോണ്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ്.

X
Top