
ബെംഗളൂരു: ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി ഏകദേശം 300 കോടി രൂപയ്ക്ക് (37 മില്യണ്‍ ഡോളര്‍) 300 ഏക്കര്‍ ഭൂമി ബെഗളൂരു വിമാനതാവളത്തിന് സമീപം വാങ്ങി.ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എല്‍എസ്ഇ) ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അനുബന്ധ സ്ഥാപനമായ ഫോക്‌സ്‌കോണ് ഹോന് ഹായ് ടെക്‌നോളജി ഇന്ത്യ മെഗാ ഡെവലപ്‌മെന്റിന് വേണ്ടിയാണ് സ്ഥലമെന്ന് കമ്പനി പറയുന്നു.
ബെംഗളുരു വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിലാണ് ഈ പ്രദേശം. ആപ്പിള്‍ ഐഫോണ്‍ ഭാഗങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരനാണ് ഫോക്‌സ്‌കോണ്‍. 700 കോടി രൂപ ചെലവഴിച്ച് കമ്പനി ബെഗളൂരുവില്‍ പ്ലാന്റ് പണിയുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
ഉപകരണങ്ങള്‍ക്ക് പുറമെ അസംബ്ലിഗ് യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്. രാജ്യത്തെ അവരുടെ ഏറ്റവും വലിയ നിക്ഷേപവുമാണ് ബെംഗളൂരുവിലേത്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ ചൈനയുടെ ഉപകരണ ഉത്പാദനത്തെ മരവിപ്പിച്ചതാണ് കാരണം. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും ഒരുങ്ങുന്നു. നിലവില്‍ 5-7 ശതമാനം ഉത്പന്നങ്ങളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇത് 25 ശതമാനമാക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.