ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

ഇന്ത്യയുടെ ഫോസിൽ ഇന്ധന ഉപഭോഗം വർധിക്കുന്നതായി കണക്കുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ ഫോസിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ വർഷം 8% വർധിച്ചതായി കണക്കുകൾ. എനർജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ആകെ ഉപഭോഗം 89% എന്ന നിലയിൽ തുടർന്നു.

ചരിത്രത്തിൽ ആദ്യമായി യൂറോപ്പ് വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഉപയോഗിച്ചതിനേക്കാൾ കൂടുതൽ കൽക്കരി 2023 വർഷത്തിൽ ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടതായും എനർജി ഇൻസ്റ്റിറ്റ്യൂട്ട്, KPMG, Kearney എന്നിവയുടെ സംയുക്ത റിപ്പോർട്ട് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുറത്തു വിട്ട ’73rd annual edition of the Statistical Review of World Energy’ റിപ്പോർട്ടിലേതാണ് കണക്കുകൾ.

കഴിഞ്ഞ വർഷം ആഗോള ഊർജ്ജ ഉപയോഗം റെക്കോർഡ് നിലവാരത്തിലെത്തി. കൽക്കരി, എണ്ണ എന്നിവയിലൂടെ ഫോസിൽ ഇന്ധന ഉപഭോഗം, ഇതിലൂടെ അന്തരീക്ഷത്തിലേക്കുള്ള ബഹിർഗമനം എന്നിവ റെക്കോർഡ് ഉയരങ്ങളിലെത്തി.

ആഗോള തലത്തിലുള്ള വൈദ്യുതോല്പാദനത്തെ സോളാർ, വിൻഡ് എനർജി എന്നിവ പിന്തുണയ്ക്കുന്ന കാഴ്ച്ചയായിരുന്നു പോയ വർഷത്തിലേത്. ഹൈഡ്രോ പവർ ഒഴികെയുള്ള പുനരുപയോഗിക്കാവുന്ന ഊർജ്ജോല്പാദനം 13% ഉയർന്ന് റെക്കോർഡിട്ടു.

സോളാർ, വിൻഡ് മാർഗങ്ങളിലൂടെ മാത്രമുള്ള വൈദ്യുതോല്പാദനം ആകെ അറ്റ വൈദ്യുതോല്പാദനത്തിന്റെ 74% എന്ന തോതിലാണ്.

ആകെ ഉപഭോഗത്തിൽ, ഹരിതോർജ്ജ ഉപയോഗം, ഹൈഡ്രോ പവർ ഒഴികെ 8% എന്ന തോതിലും, ഹൈഡ്രോ പവർ ഉൾപ്പെടെ 15% എന്ന നിലയിലുമാണ്. നിലവിൽ തുടരുന്ന യുക്രൈൻ സംഘർഷ സാഹചര്യം യൂറോപ്പിലെ ഗ്യാസ് ഉപഭോഗം റീ ബാലൻസ് ചെയ്യുന്നതിന് കാരണമായി.

2023 വർഷത്തിൽ യൂറോപ്പിലെ ഗ്യാസ് ഡിമാൻഡ് 7% താഴ്ന്നു. തൊട്ടു മുമ്പത്തെ വർഷം ഇത് 13% താഴ്ച്ചയായിരുന്നു. യൂറോപ്യൻ യൂണിയനിലേക്കുള്ള റഷ്യയുടെ ഗ്യാസ് ഇറക്കുമതി 15% കുറഞ്ഞു.

2021 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 45% ഇടിവാണ്. പ്രധാന മുൻനിര സമ്പദ് വ്യവസ്ഥകളുടെ ഫോസിൽ ഇന്ധന ആശ്രിതത്ത്വം വലിയ തോതിൽ ഉയരുന്ന ട്രെൻഡാണ് പ്രകടമാക്കുന്നത്.

X
Top