ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

രണ്ടാഴ്ചയിലെ ഇടിവിന് ശേഷം വിദേശ നാണ്യ ശേഖരം ഉയര്‍ന്നു

മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 595.067 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 5.929 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 4.339 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 589.138 ബില്യണ്‍ ഡോളറായിരുന്നു.

ഒരു മാസത്തെ താഴ്ന്ന നിലവാരമാണിത്.

വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 5.270 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 526.201 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 655 മില്യണ്‍ കൂടി 45.557 ബില്യണ്‍ ഡോളറായപ്പോള്‍ സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റസ് (എസ്ഡിആര്‍) 6 മില്യണ്‍ ഉയര്‍ന്ന് 18.186 ബില്യണും അന്തര്‍ദ്ദേശീയ നാണയനിധിയിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 10 മില്യണ്‍ വര്‍ദ്ധിച്ച് 18.186 ബില്യണ്‍ ഡോളറുമായി.

2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത്. 645 ബില്യണ്‍ ഡോളര്‍. അതിന് ശേഷം ക്രമേണ താഴ്ന്നു.

ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയാണ്. ഇത് ഫോറക്സ് കിറ്റിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

X
Top