പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

വിദേശ നാണ്യ കരുതല്‍ ശേഖരം ആറ് മാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: ജനുവരി 27 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 3.03 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 576.76 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ വളര്‍ച്ച പ്രകടമാകുന്നത്. തൊട്ടുമുന്നത്തെയാഴ്ച കരുതല്‍ ശേഖരം 573.73 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തിയിരുന്നു.

576.76 ബില്യണ്‍ ഡോളറില്‍, വിദേശ നാണ്യ ശേഖരം ആറ് മാസത്തെ ഉയര്‍ന്ന തോതിലാണ്. ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 509.018ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 2.66 ബില്യണ്‍ ഡോളറിന്റെ വര്‍ധന.

സ്വര്‍ണ്ണ ശേഖരം 316 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 44.027 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ്) 46 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.478 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 11 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.238 ബില്യണ്‍ ഡോളറിലുമാണുള്ളത്.

വ്യാപാര പങ്കാളികള്‍ പറയുന്നതനുസരിച്ച് ഫോറക്‌സ് വിപണിയില്‍ ആര്‍ബിഐ ഇടപെടലുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ചതോടെ കേന്ദ്രബാങ്ക് ഡോളര്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ആര്‍ബിഐ വാങ്ങലും ഇറക്കുമതിയും കാരണം 80.88-81.7650 റേഞ്ചിലാണ് ഇന്ത്യന്‍ കറന്‍സിയില്‍ വ്യാപാരം നടന്നത്.

ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 3 ന് വീണ്ടും രൂപ ഇടിഞ്ഞു.

X
Top