8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം നാല് മാസത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തില്‍ വന്‍ തുക ഒഴുക്കിയ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപം 12262 കോടി രൂപയാക്കി ചുരുക്കി. ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവും പണപ്പെരുപ്പ അപകടസാധ്യതകളുമാണ് കാരണം.

ഡിപോസിറ്ററികളിലെ കണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഓഗസ്റ്റില്‍ 12,262 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തി.

പ്രാഥമിക വിപണിയിലൂടെയുള്ള നിക്ഷേപവും ബള്‍ക്ക് ഡീലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. ഓഗസ്റ്റിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ എഫ്പിഐകള്‍ 40,000 കോടി രൂപ വീതം നിക്ഷേപിച്ചിരുന്നു.

ജൂലൈയില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും.

അതിനുമുമ്പ്, നിക്ഷേപ തുക ഏപ്രിലില്‍ 11,631 കോടി രൂപയും മാര്‍ച്ചില്‍ 7,935 കോടി രൂപയുമായി. ഓഗസ്റ്റില്‍ 7732 കോടി രൂപ ഡെബിറ്റ് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനും എഫ്പിഐകള്‍ തയ്യാറായിട്ടുണ്ട്.

ഇതോടെ നടപ്പ് വര്‍ഷത്തെ മൊത്തം ഇക്വിറ്റി നിക്ഷേപം 1.35 ലക്ഷം കോടി രൂപയും ഡെബ്റ്റ് മാര്‍ക്കറ്റ് നിക്ഷേപം 28200 കോടിരൂപയുമായി മാറി.

X
Top