പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

നവംബറില്‍ വിദേശ നിക്ഷേപകര്‍ 3788 കോടി രൂപയുടെ വില്‍പ്പന നടത്തി

മുംബൈ: നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 3788 കോടി രൂപയുടെ വില്‍പ്പന നടത്തി. ഒക്‌ടോബറില്‍ 14,610 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപം. തുടര്‍ച്ചയായി മൂന്ന്‌ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന നടത്തിയതിനു ശേഷമാണ്‌ ഒക്‌ടോബറില്‍ അറ്റനിക്ഷേപത്തിലേക്ക്‌ തിരിഞ്ഞത്‌.

സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 23,885 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു. ഓഗസ്റ്റില്‍ 4,990 കോടി രൂപയുടെയും ജൂലൈയില്‍ 17,741 കോടി രൂപയുമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്‌.

2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,43,698 കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

ആഭ്യന്തര ഘടകങ്ങള്‍ വിപണിക്ക്‌ അനുകൂലമാണ്‌. ജിഎസ്‌ടി വെട്ടിക്കുറച്ചതും പലിശനിരക്ക്‌ കുറഞ്ഞുവരുന്നതും പണപ്പെരുപ്പം നിയന്ത്രണാധീനമായതും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുങ്ങുന്നതിനുള്ള ഘടകങ്ങളാണ്‌.

വളര്‍ച്ചയുടെ ഗുണഭോക്താക്കളായി മാറാന്‍ സാധ്യതയുള്ള കമ്പനികളിലേക്ക്‌ കൂടുതല്‍ ഓഹരി നിക്ഷേപം എത്താനുള്ള സാഹചര്യമാണ്‌ ഉരുത്തിരിയുന്നത്‌.

X
Top