ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജൂലൈ ആദ്യപകുതിയിൽ വിദേശ നിക്ഷേപകർ വിറ്റത് 5479 കോടി രൂപയുടെ ഐടി ഓഹരികൾ

മുംബൈ: ജൂലൈ ആദ്യപകുതിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ വിറ്റത് ഐടി മേഖലയിലെ ഓഹരികൾ. 5479 കോടി രൂപയാണ് ഐടി മേഖലയിൽ നിന്ന് ഓഹരികൾ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പിൻവലിച്ചത്.

ജനുവരി മുതൽ ജൂൺ വരെ 30,600 കോടി രൂപയുടെ വിൽപ്പന ഐടി മേഖലയിൽ നടത്തിയതിന് പിന്നാലെയാണ് ഇത്. 2025 ൽ ഏറ്റവും ദുർബലമായ പ്രകടനം കാഴ്ചവച്ച മേഖല എന്ന സവിശേഷത ഐടിക്ക് അവകാശപ്പെട്ടതാണ്. ഈ വർഷം ഇതുവരെ നിഫ്റ്റി ഐടി സൂചിക 15 ശതമാനമാണ് ഇടിഞ്ഞത്.

ഐ ടി കമ്പനികളുടെ വളർച്ച കുറയുന്നതും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബിസിനസ് അവസരങ്ങൾക്ക് ഭീഷണിയാവുന്നതുമാണ് ഈ മേഖലയിലെ ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. ഏപ്രിൽ-ജൂൺ ത്രൈമാസത്തിലും ഐടി കമ്പനികളുടെ പ്രവർത്തന ഫലം ദുർബലമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി ഐടി സൂചിക 5 ശതമാനമാണ് ഇടിഞ്ഞത്. ത്രൈമാസ പ്രവർത്തന ഫലങ്ങൾക്ക് ശേഷം ഐടി ഓഹരികൾ ഇടിവ് നേരിടുന്നതാണ് കാണുന്നത്. വിദേശനിക്ഷേപകരുടെ ഏറ്റവും ഉയർന്ന വില്പന ഉണ്ടായ രണ്ടാമത്തെ മേഖല എഫ്എംസിജി ആണ്.

കൺസ്യൂമർ ഡ്യൂറബ്ൾസ് മേഖലയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന നടത്തി. പലിശ നിരക്കുമായി ബന്ധപ്പെട്ടു നിൽക്കുന്ന മേഖലകളിൽ നിക്ഷേപം നടത്താൻ വേണ്ടി ഐ ടി, എഫ്എംസിജി ഓഹരികൾ വിൽക്കുകയാണ് വിദേശ നിക്ഷേപകർ ചെയ്തത്.

മറ്റു മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് ഈ വില്പനയിലൂടെ അവർ ശ്രമിച്ചത്.

X
Top