എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഏപ്രിലിൽ വിദേശനിക്ഷേപകർ 4223 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായ വിൽപ്പനക്ക് ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഏപ്രിൽ മാസത്തിൽ അറ്റനിക്ഷേപകരായി മാറി.

4 223 കോടി രൂപയുടെ അറ്റനിക്ഷേപമാണ് അവർ ഏപ്രിലിൽ നടത്തിയത്. ഏപ്രിൽ ആദ്യപകുതിയിൽ 33,927 കോടി രൂപയുടെ വില്പന നടത്തിയ വിദേശ നിക്ഷേപകർ രണ്ടാം പദ്ധതി 38 150 കോടി രൂപയുടെ നിക്ഷേപം നടത്തി.

ഈ വർഷം ഈ ആദ്യത്തെ മൂന്നുമാസവും വില്പന നടത്തിയതിനുശേഷം ആണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലെ കാളകളുടെ റോളിലേക്ക് തിരിഞ്ഞത്.

യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിനെ തുടർന്നാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ വിൽപ്പന നിർത്തി ഓഹരികൾ വാങ്ങാൻ തുടങ്ങിയത്.

ചൈനയുമായുള്ള വ്യാപാരം സംബന്ധിച്ച കടുത്ത നിലപാടുകളിൽ നിന്നു യുഎസ് പ്രസിഡൻറ് പിന്നോട്ടുപോയതും ഓഹരി വിപണിക്ക് തുടർച്ചയായ ഇടിവിനു ശേഷമുള്ള കരകയറ്റത്തിന് ഉത്തേജനം പകർന്നു. അതേസമയം ഈ വർഷം ഇതുവരെ 1,12,350 കോടി രൂപയുടെ വില്പന വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നടത്തിയിട്ടുണ്ട്.

ജനുവരിയിൽ 78,027 കോടി രൂപയുടെയും ഫെബ്രുവരിയിൽ 34,574 കോടി രൂപയുടെയും മാർച്ചിൽ 3973 കോടി രൂപയുടെയും ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റത്.

ഏപ്രിൽ രണ്ടാം പകുതിയിൽ കാളകളുടെ റോളിലേക്ക് തിരിഞ്ഞ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ നിക്ഷേപം തുടരുമോ എന്ന ചോദ്യമാണ് നിക്ഷേപകരുടെ മുന്നിലുള്ളത്.

പൊതുവേ മെയ് മാസത്തിൽ വിദേശനി ക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്ന പ്രവണതയാണ് കണ്ടിട്ടുള്ളത്.

കഴിഞ്ഞ 17 വർഷത്തിനിടെ 9 തവണയും മെയ് മാസങ്ങളിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വില്പന നടത്തുകയാണ് ചെയ്തത്.

X
Top