പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

സെപ്‌റ്റംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 2374 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി തുടരുന്നു. സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ നാല്‌ വരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ 2374 കോടി രൂപ നിക്ഷേപിച്ചു.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഗണ്യമായ നിക്ഷേപം തുടര്‍ന്നു. സെപ്‌റ്റംബര്‍ ആദ്യവാരം അവ 18,567.50 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

ഓഗസ്റ്റില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 29,631 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇത്‌ രണ്ട്‌ വര്‍ഷത്തിനിടെ വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്‌.

ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ 20,200 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌. അതേ സമയം 2026 ജൂണ്‍ വരെ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്‌ ചെയ്‌തിരുന്നത്‌. ജൂണില്‍ 49,340 കോടി രൂപയുടെ വില്‍പ്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.

മെയ്‌ മാസത്തില്‍ 60,847 കോടി രൂപയാണ്‌ അവ നടത്തിയ അറ്റവില്‍പ്പന. ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. മാര്‍ച്ചില്‍ 1,17,775 കോടി രൂപയുടെയും ഏപ്രിലില്‍ 60,847 കോടി രൂപയുടെയും വില്‍പ്പന നടത്തി.

അതേ സമയം ജൂലായ്‌ മുതല്‍ ആഗോള വ്യാപകമായി എഐ വ്യാപാരത്തിന്‌ ശക്തി കുറഞ്ഞതും രൂപയുടെ മൂല്യം താരതമ്യേന ശക്തിയാര്‍ജിച്ചതും വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്‌ ആകര്‍ഷിച്ചു.

ഇന്ത്യന്‍ കമ്പനികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടതും ഓഹരി വിപണിയില്‍ വിദേശ നിക്ഷേപമെത്തുന്നതിന്‌ വഴിയൊരുക്കി.

ക്രൂഡ്‌ ഓയില്‍ വിലയിലെ വ്യതിയാനവും യുഎസ്‌-ഇറാന്‍ യുദ്ധത്തിന്റെ ഗതിയുമായിരിക്കും തുടര്‍ന്നും ഇന്ത്യന്‍ വിപണിയുടെ നീക്കത്തെ നിര്‍ണയിക്കുന്നത്‌.

X
Top