ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു; ആഭ്യന്തര നിക്ഷേപകര്‍ വാങ്ങുന്നു

ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4892 കോടി രൂപയുടെ വില്‍പ്പന നടത്തി. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 44,144 കോടി രൂപയാണ്‌ ഈ മാസം നിക്ഷേപിച്ചത്‌.

ഇത്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയുടെ ആഘാതം മറികടക്കാന്‍ സഹായിച്ചു. ഈ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിപണിയോടുള്ള സമീപനത്തില്‍ അസ്ഥിരത പ്രകടമാണ്‌.

മെയ്‌ മാസത്തില്‍ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണില്‍ വീണ്ടും വില്‍പ്പന തുടങ്ങിയത്‌.

ജൂണില്‍ ഇതുവരെ സെന്‍സെക്‌സ്‌ 0.4 ശതമാനവും സെന്‍സെക്‌സ്‌ 0.13 ശതമാനവും ഇടിയുകയാണ്‌ ചെയ്‌തത്‌. ഇന്ത്യയിലെ കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയാണ്‌.

യുഎസിലെയും ഇന്ത്യയിലെയും ബോണ്ട്‌ വരുമാനത്തിലുള്ള അന്തരം കുറഞ്ഞതാണ്‌ വില്‍പ്പനക്ക്‌ കാരണം. യുഎസിലെയും ഇന്ത്യയിലെയും ബോണ്ട്‌ വരുമാനത്തിലുള്ള അന്തരം നിലവില്‍ 1.70 ശതമാനം ആണ്‌.

ഇത്‌ 21 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വ്യത്യാസമാണ്‌. യുഎസിലെ ബോണ്ട്‌ വരുമാനം ഉയരുന്നത്‌ ഇന്ത്യയിലെ ബോണ്ടുകളുടെ ആകര്‍ഷണീയത കുറച്ചിട്ടുണ്ട്‌. ഇന്ത്യയുടെ 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം അര ശതമാനം ഇടിഞ്ഞ്‌ 6.2 ശതമാനമായി കുറയുകയും ചെയ്‌തു.

ഓഹരി വിപണിയില്‍ രണ്ടു മാസത്തെ തുടര്‍ച്ചയായ അറ്റനിക്ഷേപത്തിനുശേഷമാണ്‌ ജൂണില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

അതേ സമയം ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു. മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

X
Top