എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വിദേശനാണ്യ കരുതൽശേഖരം കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുറഞ്ഞു. ജൂലൈ 18ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 1.18 ബില്യൺ ഡോളർ കുറഞ്ഞ 695.49 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ജൂലൈ 11 അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യശേഖരം 3.06 ബില്യൺ ഡോളർ താഴ്ന്ന് 696.67 ബില്യൺ ഡോളറിലെത്തിയതായി ആർബിഐ വ്യക്തമാക്കി. കരുതൽ ശേഖരത്തിന്‍റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ 1.201 ബില്യൺ ഡോളർ കുറഞ്ഞ് 587.609 ബില്യൺ ഡോളറിലായെന്ന് കേന്ദ്രബാങ്കിന്‍റെ പ്രസ്താവനയിൽ പറയുന്നു.

സ്വർണശേഖരം 150 മില്യൺ ഡോളർ ഉയർന്ന് 84.499 ബില്യൺ ഡോളറിലെത്തി.
എസ്ഡിആർ 119 മില്യൺ ഡോളർ താഴ്ന്ന് 19.683 ബില്യൺ ഡോളറിലെത്തി. ഐഎംഎഫിൽ ഇന്ത്യയുടെ കരുതൽ ശേഖരം 13 മില്യൺ ഡോളർ കുറഞ്ഞ് 4.698 ബില്യൺ ഡോളറിലെത്തിയെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു.

X
Top