ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കോഴിക്കോട് വിമാനത്താവളം: എയര് ഇന്ത്യ ഉപേക്ഷിച്ച സര്വീസുകളിൽ വിദേശ വിമാനക്കമ്പനികൾ പിടിമുറുക്കുന്നു

കരിപ്പൂര്: കോഴിക്കോട് വിമാനത്താവളത്തില്നിന്ന് എയര് ഇന്ത്യ വെട്ടിക്കുറച്ച ദമാം, റാസല്ഖൈമ സര്വീസുകളില് വിദേശ വിമാനക്കമ്പനികള് പിടിമുറുക്കുന്നു. ദമാം സര്വീസ് സലാം എയറും അബുദാബി-റാസല് ഖൈമ-കോഴിക്കോട് മേഖലയില് എയര് അറേബ്യയും സര്വീസുകളുടെ എണ്ണം കൂട്ടുകയാണ്.

എയര് അറേബ്യ 31 മുതല് സര്വീസുകള് ആഴ്ചയില് അഞ്ചായി ഉയര്ത്തി. നിലവില് മൂന്നു സര്വീസ് വീതം നടത്തിയിരുന്ന റാസല് ഖൈമ -കോഴിക്കോട് സര്വീസാണ് അഞ്ചാക്കിയത്.

തിങ്കള്, ബുധന്, വ്യാഴം, വെള്ളി, ഞായര് ദിവസങ്ങളില് സര്വീസ് നടത്തും. ഈ മേഖലയില് നടത്തിയിരുന്ന മൂന്നു സര്വീസുകള് എയര് ഇന്ത്യ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടര്ന്നുള്ള അവസരം മുതലാക്കാനാണ് എയര് അറേബ്യയുടെ ശ്രമം.

ഏപ്രില് 19 മുതല് അബുദാബി -കോഴിക്കോട് റൂട്ടില് ആഴ്ചയില് 16 സര്വീസ് എന്നുള്ളത് 17 വീതം സര്വീസ് ആക്കി വര്ധിപ്പിച്ചു. തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളില് മൂന്നുവീതം സര്വീസുകള് ഉണ്ടാകും.

സലാം എയര് സര്വീസുകളുടെ എണ്ണവും സമയക്രമവും വരാനിരിക്കുന്നതേയുള്ളൂ. ഏപ്രില് 15-ഓടെ കൂടുതല് സര്വീസുകള് ആരംഭിക്കാനാണ് ഇവര് തീരുമാനിച്ചിരിക്കുന്നത്. മസ്കറ്റിലേക്ക് കോഴിക്കോടുനിന്ന് ആഴ്ചയില് ആറു സര്വീസുകള് ഉണ്ടായിരുന്നത് എയര് ഇന്ത്യ എക്സ്പ്രസ്സ് അഞ്ചാക്കി ചുരുക്കി.

ഒരു സര്വീസ് കണ്ണൂരിലേക്കു മാറ്റിയിരുന്നു. ഇതേത്തുടര്ന്നാണ് സലാം എയര് കോഴിക്കോട് സര്വീസ് വര്ധിപ്പിക്കുന്നത്.

X
Top