നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമനും

ന്യൂഡൽഹി: ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയില് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് ഇടംപിടിച്ചു. യുഎസ് പ്രസിഡന്റ് കമലാ ഹാരിസും സംഗീതജ്ഞ ടെയ്ലര് സ്വിഫ്റ്റും ഉള്പ്പെടുന്ന പട്ടികയില് സീതാരാമന് 32-ാം സ്ഥാനമാണുള്ളത്.

ധനമന്ത്രി ഉള്പ്പടെ നാല് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. എച്ച്സിഎല് കോര്പറേഷന് സിഇഒ റോഷ്നി നാടാര് മല്ഹോത്ര(60-ാംസ്ഥാനം), സ്റ്റീല് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്പേഴ്സണ് സോമ മൊണ്ടല് (70-ാം സ്ഥാനം), ബയോകോണ് സ്ഥാപക കിരണ് മജുംദാര് ഷാ (76-ാം സ്ഥാനം) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മൂന്നുപേര്.

യൂറോപ്യന് കമ്മീഷന് മേധാവി ഉര്സുല വോണ് ഡെര് ലെയ്ന് ആണ് പട്ടികയില് ഒന്നാം സ്ഥാനത്ത്. യൂറോപ്യന് കേന്ദ്ര ബാങ്ക് മേധാവി ക്രിസ്റ്റീന് ലഗാര്ഡെ രണ്ടാം സ്ഥാനത്തും കമല ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്.

2019ലാണ് നിര്മല സീതാരാമന് കേന്ദ ധനമന്ത്രിയായി ചുമതലയേറ്റത്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് യുകെയിലെ അഗ്രിക്കള്ച്ചറല് എന്ജിനിയേഴ്സ് അസോസിയേഷനിലും ബിബിസി വേള്ഡിലും പ്രവര്ത്തിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന് അംഗവുമായിരുന്നു.

എച്ച്സിഎല് സ്ഥാപകനും വ്യവസായിയുമായ ശിവ് നാടാറിന്റെ മകളാണ് മല്ഹോത്ര. എച്ച്സിഎല് ടെക്നോളജീസിന്റെ മേധാവിയെന്ന നിലയില് കമ്പനിയുടെ നിര്ണായക തീരുമാനങ്ങളെടുക്കുന്നത് മല്ഹോത്രയാണ്. 2020ലാണ് കമ്പനിയുടെ മേധാവിയായത്.

സ്റ്റീല് അതോറിറ്റി ഓഫ് ഇന്ത്യ(സെയില്)യുടെ ആദ്യ വനിതാ ചെയര്പേഴ്സണാണ് സോമ മൊണ്ടല്. കമ്പനിയെ റെക്കോഡ് സാമ്പത്തിക വളര്ച്ചയിലേക്ക് നയച്ചത് ഇവരാണെന്ന് ഫോബ്സ് വിലയിരുത്തുന്നു. ഈ കാലയളവില് കമ്പനിയുടെ അറ്റാദായം മൂന്ന് ഇരട്ടിയായി ഉയര്ന്നു.

ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതകളില് ഒരാളാണ് മജുംഗാര് ഷാ. 1978 ബയോകോണ് സ്ഥാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഇന്സുലിന് ഫാക്ടറി മലേഷ്യയില് കമ്പനിക്കുണ്ട്.

X
Top