മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം പിന്നോട്ട്

കൊല്ലം: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില് കേരളം പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങള് ഉള്പ്പെടുന്ന പട്ടികയില് രണ്ടാം സ്ഥാനത്തായിരുന്ന കേരളം, ഇത്തവണ ആറാം സ്ഥാനത്തായി.

82 പോയിന്റോടെ തമിഴ്നാട് ഒന്നാംസ്ഥാനവും 77.5 പോയിന്റോടെ ഗുജറാത്ത് രണ്ടാംസ്ഥാനവും നേടി. മഹാരാഷ്ട്രയും ഹിമാചല്പ്രദേശും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. പശ്ചിമബംഗാളും മധ്യപ്രദേശും തുല്യ പോയിന്റുകള് നേടി അഞ്ചാം സ്ഥാനത്തെത്തി.

വിവിധ നിയമലംഘനങ്ങള്ക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന് പൂര്ത്തിയാക്കല്, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള് നടപ്പാക്കല് എന്നിവയിലും സംസ്ഥാനത്തിന് മികവ് ആവര്ത്തിക്കാനായില്ല.

ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പദ്ധതി നിര്വഹണം എന്നിവയിലും പ്രകടനം മോശമായി.

X
Top