ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

എഫ്&ഒ: 4 വർഷത്തെ ചില്ലറ നിക്ഷേപകരുടെ നഷ്ടം 2.87 ലക്ഷം കോടി

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ്&ഒ) വിഭാഗത്തിൽ വ്യാപാരം ചെയ്യുന്ന ചില്ലറ നിക്ഷേപകർക്ക് കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലായി ഉണ്ടായ നഷ്ടം 2.87 ലക്ഷം കോടി രൂപയാണെന്ന് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ റിപ്പോർട്ടിൽ പറയുന്നു.

2021-22 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് ഈ നഷ്ടം ഉണ്ടായത്. ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തിയ കാലയളവിലാണ് എഫ്&ഒ ട്രേഡർമാർ ഈ നഷ്ടം വരുത്തിവെച്ചത് എന്നതാണ് ശ്രദ്ധേയം.

കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാരം ചെയ്യുന്നതാണ് ഗണ്യമായ നഷ്ടമുണ്ടായത് കാരണം. 2024-25 സാമ്പത്തിക വർഷത്തിൽ എഫ്&ഒ ട്രേഡർമാർക്ക് ഉണ്ടായ നഷ്ടം 1.05 ലക്ഷം കോടി രൂപയാണ്.

മുൻവർഷത്തെ അപേക്ഷിച്ച് എഫ്&ഒ വ്യാപാരത്തിൽ നിന്നുള്ള ചില്ലറ നിക്ഷേപകരുടെ നഷ്ടം 41 ശതമാനമാണ് വർദ്ധിച്ചത്. 2023-24 വർഷത്തിൽ ചില്ലറ നിക്ഷേപകരുടെ എഫ്&ഒ വ്യാപാരത്തിൽ നിന്നുള്ള നഷ്ടം 74,812 കോടി രൂപയായിരുന്നു.

എഫ്&ഒ വ്യാപാരം ചെയ്യുന്ന 91 ശതമാനം ചില്ലറ നിക്ഷേപകരും കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ നഷ്ടം നേരിട്ടു. 2022-23ൽ 92 ശതമാനം പേരും 2021-22ൽ 90 ശതമാനം പേരും ആണ് നഷ്ടം വരുത്തിവെച്ചത്.

2021-22, 2022-23 വർഷങ്ങളിൽ യഥാക്രമം 95,517 കോടി രൂപയും 65,747 കോടി രൂപയുമാണ് ചില്ലറ നിക്ഷേപകർക്ക് എഫ്&ഒ വ്യാപാരത്തിൽ നിന്നുണ്ടായ നഷ്ടം. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വ്യാപാരത്തിൽ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം കുറക്കുന്നതിനായി ചില നടപടികൾ കഴിഞ്ഞ വർഷം സെബി കൈകൊണ്ടിരുന്നു.

കരാറുകളുടെ എണ്ണം കുറക്കുകയും ലോട്ടുകളുടെ വലിപ്പം കൂട്ടുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് സെബി സ്വീകരിച്ചത്.

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വ്യാപാരത്തിൽ ചില്ലറ നിക്ഷേപകർ വരുത്തിവെക്കുന്ന നഷ്ടം ഗണ്യമായി വർദ്ധിച്ചതിനെ തുടർന്നാണ് സെബി ഈ നടപടികൾ കൈക്കൊണ്ടത്. 2024 നവംബറിനും 2025 ഏപ്രിലും ഇടയിലാണ് വിവിധ നിയന്ത്രണങ്ങൾ നിലവിൽ വന്നത്.

X
Top