ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

എഫ്‌&ഒ കാലാവധി കഴിയുന്നത്‌ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രം

മുംബൈ: ഫ്യുച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകളുടെ കാലാവധി കഴിയുന്നത്‌ ആഴ്‌ചയിലെ രണ്ട്‌ ദിവസങ്ങളില്‍ മാത്രമേ (ചൊവ്വയും വ്യാഴവും) പാടുള്ളൂവെന്ന്‌ സെബിയുടെ നിര്‍ദേശം.

ആഴ്‌ചയിലെ കൂടുതല്‍ ദിവസങ്ങളില്‍ എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്ന രീതി നടപ്പിലാക്കുന്നത്‌ വിപണിയുടെ സ്ഥിരതയെയും നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന്‌ സെബി പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടികാട്ടി.

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളുടെ അടിസ്ഥാന സൂചികയെ അടിസ്ഥാനമാക്കിയുള്ള എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്നത്‌ ആഴ്‌ചയില്‍ ഒരു ദിവസം മാത്രമെന്ന രീതി തുടരും. അടിസ്ഥാന സൂചിക ഒഴികെയുള്ള എല്ലാ സൂചികകളുടെയും ഓഹരികളുടെയും എഫ്‌&ഒ കരാറുകളുടെ ദൈര്‍ഘ്യം കുറഞ്ഞത്‌ ഒരു മാസമായിരിക്കും.

ഈ കരാറുകളുടെ കാലാവധി എല്ലാ മാസവും അവസാനത്തെ ചൊവ്വാഴ്‌ചയോ വ്യാഴാഴ്‌ചയോ അവസാനിക്കും. നിലവിലുള്ള എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസത്തില്‍ മാറ്റം വരുത്തണമെങ്കില്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ സെബിയില്‍ നിന്ന്‌ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.

നിലവില്‍ വ്യാഴാഴ്‌ചകളിലാണ്‌ എന്‍എസ്‌ഇയുടെ എല്ലാ കരാറുകളും അവസാനിക്കുന്നത്‌. 2024 സെപ്‌റ്റംബറില്‍ സെബി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പ്രകാരം കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളിലായി വ്യക്തികളായ എഫ്‌&ഒ ട്രേഡര്‍മാര്‍ നേരിട്ട നഷ്‌ടം 1.8 ലക്ഷം കോടി രൂപയാണ്‌. ഒരു കോടിയില്‍ പരം വരുന്ന ട്രേഡര്‍മാരില്‍ 93 ശതമാനത്തിനും ശരാശരി രണ്ട്‌ ലക്ഷം രൂപ വീതം നഷ്‌ടം സംഭവിച്ചു.

ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിവെച്ച നാല്‌ ലക്ഷം ട്രേഡര്‍മാര്‍ക്ക്‌ ശരാശരി 28 ലക്ഷം രൂപയുടെ നഷ്‌ടമാണുണ്ടായത്‌. 2021-22 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ്‌ ഈ നഷ്‌ടം സംഭവിച്ചത്‌. ഇടപാടിനുള്ള ചെലവുകള്‍ തട്ടികിഴിച്ചതിനു ശേഷം ഒരു ലക്ഷം രൂപയിലേറെ ലാഭമുണ്ടാക്കിയ ട്രേഡര്‍മാര്‍ ഒരു ശതമാനം മാത്രമാണ്‌.

X
Top