മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ഓഹരി വിഭജനവും ലാഭവിഹിതവും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ എഫ്എംസിജി ഓഹരി

ന്യൂഡല്‍ഹി: എഫ്എംസിജി സ്മോള്‍ക്യാപ് കമ്പനി ബിസിഎല്‍ ഇന്‍ഡസ്ട്രീസ് 1:10 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചു. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതത്തിനും കമ്പനി ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഒരു മിത്തല്‍ ഗ്രൂപ്പ് കമ്പനിയായ ബിസിഎല്‍ വിവിധ തരം ഭക്ഷ്യഎണ്ണകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. അതിന് പുറമെ എഥനോള്‍ ന്യൂട്രല്‍ ആല്‍ക്കഹോള്‍, ലിക്വര്‍ എന്നിവയും ഉത്പന്നങ്ങളായുണ്ട്. ഈയിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്കും ചുവടുവച്ചു.

കഴിഞ്ഞ 2 വര്‍ഷത്തില്‍ 108 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കമ്പനിയുടേത്. നടപ്പ് വര്‍ഷത്തില്‍ 40 ശതമാനം നേട്ടമുണ്ടാക്കി.

X
Top