തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

എല്‍നിനോ അനിശ്ചിതത്വം: എഫ്എംസിജി ഓഹരികള്‍ സമ്മര്‍ദ്ദത്തിലായി

ന്യൂഡല്‍ഹി: എല്‍നിനോ ആഘാതത്തെക്കുറിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിഫ്റ്റി എഫ്എംസിജി സൂചിക ഇടിവ് നേരിട്ടു. 1 ശതമാനത്തോളം താഴ്ന്നാണ് സൂചിക ക്ലോസ് ചെയ്തത്. മണ്‍സൂണ്‍ ലഭ്യത, എല്‍നിനോ എന്നിവ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിക്കുകയായിരുന്നു.

എഫ്എംസിജി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ചരക്കുകളായ പഞ്ചസാര, അരി, ക്രൂഡ് ഓയില്‍ എന്നിവയുടെ വിലയിലെ അനിശ്ചിതത്വത്തെക്കുറിച്ച് ദാസ് സംസാരിച്ചു. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1.17 ശതമാനം ഇടിവ് നേരിട്ട് 2684 രൂപയിലെത്തി. നെസ്ലെ ഇന്ത്യ, ടാറ്റ കണ്‍സ്യുമര്‍ എന്നിവ യഥാക്രമം 0.8 ശതമാനം,0.9 ശതമാനം എന്നിങ്ങനെയും മാരിക്കോ 0.79 ശതമാനവും പതഞ്ജലി ഫുഡ്സ് 0.99 ശതമാനവും ഐടിസി 0.24 ശതമാനവുമാണ് ഇടിവ് നേരിട്ടത്.

ഇന്ത്യന്‍ ജിഡിപിയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന കാര്‍ഷി കമേഖല മണ്‍സൂണിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എല്‍നിനോ ആഘാതമുണ്ടാകുന്ന പക്ഷം വിളവെടുപ്പ് മോശമാകുകയും അത് ഗ്രാമീണ ഡിമാന്റ് കുറയ്ക്കുകയും ചെയ്യും. നിലവില്‍ ഗ്രാമീണ ഡിമാന്റ് മോശം അവസ്ഥയിലാണ്.

സമീപ ഭാവിയില്‍ അത് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് എല്‍നിനോയെ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.

X
Top