രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

ഇന്ത്യയിലെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാൻ ഫ്ലിപ്പ്കാർട്ട് 3 ബില്യൺ ഡോളർ സമാഹരിച്ചേക്കും

മുംബൈ: വാൾമാർട്ട് ഇൻകിന്റെ പിന്തുണയുള്ള ഫ്ലിപ്പ്കാർട്ട് ഇന്ത്യയിൽ അവരുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കുന്നതിനും എതിരാളികൾക്ക് കടുത്ത മത്സരം നൽകുന്നതിനുമായി 2 ബില്യൺ മുതൽ 3 ബില്യൺ ഡോളർ വരെ ഫണ്ട് സമാഹരിക്കുന്ന കാര്യം പരിഗണിക്കുന്നതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം ഏറ്റവും പുതിയ ധനസമാഹരണ പദ്ധതിക്കായി തന്ത്രപരമായ പങ്കാളികളെയും വലിയ ആഗോള നിക്ഷേപകരെയും തിരയാൻ വാൾമാർട്ട് ഇതുവരെ നിക്ഷേപ ബാങ്കർമാരെ ഔപചാരികമായി നിയമിച്ചിട്ടില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്തു. ഫ്ലിപ്പ്കാർട്ടിന് നിലവിൽ 40 ബില്യൺ ഡോളറിലധികം മൂല്യമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ വർഷം, ഫ്ലിപ്പ്കാർട്ട് 3.6 ബില്യൺ ഡോളർ സമാഹരിച്ചു, ഇതോടെ അതിന്റെ മൂല്യം 39.6 ബില്യൺ ഡോളറായി ഉയർന്നു. വാൾമാർട്ട് 2018-ൽ ഫ്ലിപ്പ്കാർട്ടിന്റെ ഏകദേശം 77% ഓഹരികൾ 16 ബില്യൺ ഡോളറിന് സ്വന്തമാക്കിയിരുന്നു.

കൂടാതെ ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് 2023-ൽ അതിന്റെ ഓഹരികൾ യുഎസ് വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് അടുത്തിടെ റിപ്പോർട്ട് ചെയ്തു.

X
Top