അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഫ്ലിപ്പ്കാർട്ട് 7 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിടുന്നു

ബാംഗ്ലൂർ : വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ഫ്ലിപ്പ്കാർത്തിന്റെ തൊഴിലാളികളെ 5 മുതൽ 7 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏകദേശം 1,500 ജീവനക്കാരെ പിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്.

22,000 ജീവനക്കാരാണ് ഫ്ലിപ്പ്കാർട്ടിനുള്ളത്. ഫാഷൻ പോർട്ടലായ മിന്ത്രയിൽ ജോലി ചെയ്യുന്നവരെ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

പുതിയതായി കമ്പനിയിലേക്ക് ജീവനക്കാരെ നിയമിക്കുന്ന പ്രക്രിയ നിർത്തലാക്കി.ചെലവ് ചുരുക്കാൻ കഴിഞ്ഞ വർഷം മുതൽ പുതിയ ജീവനക്കാരെ ഫ്ളിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടില്ല.

2023 ലെ മൊത്തത്തിലുള്ള ബിസിനസ്സിന് ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് വ്യവസായത്തിന് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. നിരവധി ഐടി കമ്പനികളും സ്റ്റാർട്ടപ്പുകളും 2021-ൽ നിയമന ഓവർഡ്രൈവിനുശേഷം പിരിച്ചുവിടലിലേക്ക് നീങ്ങുകയാണ്.

പേടിഎം , 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയും മറ്റൊരു 10-15 ശതമാനം ജോലികൾ വെട്ടികുറച്ചു. ബിസിനസ് റീസ്ട്രക്ചറിംഗ് ചൂണ്ടിക്കാട്ടി മീഷോയും ജോലി വെട്ടിക്കുറച്ചു.

X
Top