ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഫ്ലിപ്കാർട് ബിഗ് ബില്യൺ ഡേ

കൊച്ചി: ഫ്ലിപ്കാർട് ബിഗ് ബില്യൺ ഡേ 2025-ന്റെ തിയ്യതി പ്രഖ്യാപിച്ചു. ഈ മാസം 23ന് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ആരംഭിക്കുമെന്ന് ഫ്ലിപ്കാർട് അറിയിച്ചു. ആമസോണും അതേ ദിവസം തന്നെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സ്ഥിരീകരിച്ചതോടെയാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപനം നടത്തിയത്. അതേ സമയം, വില്പന എത്ര ദിവസം നീണ്ട് നിൽക്കുമെന്ന് ഫ്ലിപ്കാർട് അറിയിച്ചിട്ടില്ല. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ, വീട്ടുപകരണങ്ങൾ, ഓഡിയോ ഉത്പന്നങ്ങൾ എന്നിവ വൻ വിലക്കിഴിവിൽ ലഭിക്കും. സാംസങ് ഗാലക്‌സി എസ് 24, റിയൽമി, ഐഫോൺ 16 എന്നീ ഫോണുകളിലും ഓഫറുകൾ പ്രതീക്ഷിക്കാം.

ചുളുവിലയിൽ സ്മാർട്ട് ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള എല്ലാവിധ ആവശ്യസാധനങ്ങളും സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൻ്റെ പ്രത്യേകത. ഐഫോൺ 17 ലോഞ്ച് ചെയ്യുന്നതിന് മുൻപ് ആപ്പിളിന്റെ ഐഫോൺ 16നാണ് പ്രധാന ഡീലുകൾ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി ടാബ് എസ് 11 സീരീസ്, ഗാലക്‌സി എസ് 25 എഫ്ഇ എന്നിവയുൾപ്പെടെയുള്ള പുതിയ ഉത്പന്ന ലോഞ്ചുകളും വില്പനയിൽ ഉൾപ്പെടുത്തുമെന്ന് ഫ്ലിപ്കാർട് അറിയിച്ചു. അത്തരം ലോഞ്ചുകൾക്ക് പലപ്പോഴും ബണ്ടിൽഡ് ഓഫറുകളോ എക്‌സ്‌ചേഞ്ച് ബോണസുകളോ ഉപയോഗിക്കുന്നു. സ്ത്രങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കളയിൽ ഉപയോഗിക്കാവുന്ന വസ്തുക്കൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഷൂസ്, ഭക്ഷ്യവസ്തുക്കൾ എന്നിവയിലടക്കം ഓഫറുകൾ ഉണ്ടാകും.

സാംസങ്ങിന്റെ ഏറ്റവും വലിയ സ്മാർട്ട്‌ഫോണായ എസ്24ന് പുറമേ ഐഫോൺ 16, മോട്ടറോള എഡ്ജ് 60 പ്രോ എന്നിവയുൾപ്പെടെയുള്ള മറ്റ് മുൻനിര സ്മാർട് ഫോണുകളിലും ആകർഷകമായ ഡീലുകൾ വില്പനയിൽ ഉൾപ്പെടും. വൺപ്ലസ് ബഡ്‌സ് 3 ടിഡബ്ലിയുഎസ്, ഇന്റൽ-പവർഡ് ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടെലിവിഷനുകൾ തുടങ്ങിയ ഉപകരണങ്ങളും ലഭ്യമാകും. കഴിഞ്ഞ വർഷത്തെപ്പോലെ, ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് വില്പനയിലേക്ക് നേരത്തെ ആക്‌സസ് ലഭിച്ചേക്കാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്കുമായും ഐസിഐസിഐ ബാങ്കുമായും ചേർന്ന് 10 ശതമാനം കിഴിവ് നൽകുന്നുണ്ട്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ- കൊമേഴ്‌സ് കമ്പനി ഇരട്ട കിഴിവുകൾ നൽകുമെന്നും സൂചന നൽകിയിട്ടുണ്ട്.

X
Top