ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം വിമാനത്താവളത്തിൽ പഞ്ചനക്ഷത്രഹോട്ടൽ വരുന്നു

  • 136.31 കോടി മുടക്കി അന്താരാഷ്ട്ര ടെർമിനലിന് മുൻവശമാണ് ഹോട്ടല്‍ സമുച്ചയം നിർമിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തൻ ആഡംബര ഹോട്ടല്‍ നിർമാണത്തിന് അനുമതി നല്‍കാൻ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ശുപാർശ. വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തപ്പോള്‍ത്തന്നെ ഹോട്ടല്‍ സമുച്ചയ നിർമാണത്തിനായി അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 136.31 കോടി മുടക്കി ചാക്കയില്‍ അന്താരാഷ്ട്ര ടെർമിനലിന് മുൻവശമാണ് ഹോട്ടല്‍ സമുച്ചയം നിർമിക്കുന്നത്.

33902 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ 240 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലായിരിക്കും നിർമിക്കുക. ഉയരമുള്ള കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാല്‍ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാവുക. 660 സീറ്റുള്ള കണ്‍വെൻഷൻ സെന്ററും റസ്റ്ററന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും.

മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളോട് അനുബന്ധമായി മികച്ച സൗകര്യങ്ങളുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും കണ്‍വെൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഷോപ്പിങ്ങിന് ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയായിരിക്കും ഹോട്ടല്‍ പണിയുകയെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന സൂചന.

നേരത്തെ നല്‍കിയ അപേക്ഷയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പെർട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ (ഇഎസി) ശുപാർശയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡിവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ നിർമാണം.

രൂപരേഖയില്‍ മാറ്റം വരുത്തി
:പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കാൻ സംസ്ഥാന സർക്കാരിനോടാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. നേരത്തെ അദാനി ഗ്രൂപ്പ് നല്‍കിയ കെട്ടിടത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്താൻ സ്റ്റേറ്റ് എൻവയോണ്‍മെന്റ് ഇമ്ബാക്‌ട് അസസ്മെന്റ് അതോറിറ്റി (എസ്‌ഇഐഎഎ) നിർദേശിച്ചിരുന്നു.

തുടർന്ന് രൂപരേഖയില്‍ മാറ്റംവരുത്തി പാരിസ്ഥിതിക അനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാല്‍, എസ്‌ഇഐഎഎയുടെ കാലാവധി കഴിഞ്ഞതിനാല്‍ അനുമതി ലഭിച്ചില്ല. തുടർന്നാണ് തീർപ്പാക്കാത്ത അപേക്ഷകള്‍ കേന്ദ്ര മന്ത്രാലയത്തിന്റെ ശുപാർശയ്ക്ക് അയച്ചത്. ഇപ്പോള്‍ കേന്ദ്രം ശുപാർശ ചെയ്തതിനാല്‍ സംസ്ഥാനത്തിന്റെ എസ്‌ഇഐഎഎയുടെ പാരിസ്ഥിതിക അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അനുമതി ലഭിച്ചാല്‍ ഒരു വർഷത്തിനുള്ളില്‍ കെട്ടിട നിർമാണം പൂർത്തിയാക്കും. തുടർന്ന് ഹോട്ടല്‍ നടത്തിപ്പ് മേഖലയില്‍ വൈദഗ്ദ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിയായിരിക്കും നടത്തിപ്പ് ചുമതല നിർവഹിക്കുക.

X
Top