
ന്യൂഡല്‍ഹി: 12-18 മാസങ്ങള്‍ക്കുള്ളില്‍ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്തുമെന്നറിയിച്ചിരിക്കയാണ് ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പായ കള്‍ട്ട്‌ഡോട്ട്ഫിറ്റ്. പ്രവര്‍ത്തനലാഭം നേടിയതോടെയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ കമ്പനി തീരുമാനിച്ചത്. കൊവിഡ്19ന് മുമ്പുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കള്‍ട്ട്ഫിറ്റിന്റെ വരുമാനം 50 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി ബിസിനസ് ഹെഡ് നരേഷ് കൃഷ്ണസ്വാമി പറയുന്നു.
ഫിറ്റ്‌നസ് വിഭാഗവും ഫിറ്റനസ് ഉപകരണവിഭാഗവും ലാഭത്തിലാണെന്നും അതിനാല്‍ ഐപിഒ നടത്തുകയാണെന്നും കൃഷ്ണസ്വാമി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. നേരത്തെ ക്യുവര്‍ ഫിറ്റ് എന്നറിയപ്പെട്ടിരുന്ന കമ്പനി ഈയിടെ 14 ഏറ്റെടുക്കല്‍ നടത്തിയിരുന്നു. ഗാര്‍ഹിക ഫിറ്റനസ് എക്യുപ്‌മെന്റ് ബിസിനസായ ആര്‍പിഎം,ഫിറ്റ്കിറ്റ് എന്നിവ ഇതിലുള്‍പ്പെടും.
നിലവില്‍ 200 നഗരങ്ങളിലായി 200 ഫിറ്റ്‌നെസ് സെന്ററുകളാണ് കമ്പനിയ്ക്കുള്ളത്. മുകേഷ് ബന്‍സാല്‍, അങ്കിത് നഗോരി എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ പേരില്‍ 2020 ല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു.. 2020 ല്‍ 800 പേരെ അതായത് 10 ശതമാനം ജീവനക്കാരെയാണ് ഇവര്‍ പരിച്ചുവിട്ടത്.
ടാറ്റ ഡിജിറ്റലിനും സൊമാറ്റോയ്ക്കും നിക്ഷേപമുള്ള കമ്പനി, ഉത്പന്ന ബിസിനസ് അളവ് ഇരട്ടിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍






