
മുംബൈ: ഡയറക്ട്-ടു-കൺസ്യൂമർ (D2C) ഫോക്കസ്ഡ് ഫണ്ടായ ഫയർസൈഡ് വെഞ്ചേഴ്‌സ് 225 മില്യൺ ഡോളർ സമാഹരിച്ചു. ഇത് അതിന്റെ മൂന്നാമത്തേതും ഏറ്റവും വലിയതുമായ ഫണ്ട് സമാഹരണമായിരുന്നു. നിലവിലെ ഫണ്ടിംഗ് അതിന്റെ മുൻ ഫണ്ടായ 120 മില്യൺ ഡോളറിന്റെ ഏതാണ്ട് ഇരട്ടിയാണ്.
സ്ഥാപനത്തിന്റെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ മാമഎർത്ത്, ബോട്ട്, സ്ലർപ് ഫാം എന്നി പ്രമുഖ കമ്പനികൾ ഉൾപ്പെടുന്നു. ഈ സമാഹരിച്ച മൂലധനം ഉപയോഗിച്ച് 25-30 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുമെന്ന് ഫയർസൈഡ് വെഞ്ച്വേഴ്‌സിന്റെ മാനേജിംഗ് പാർട്ണർ കൻവൽജിത് സിംഗ് പറഞ്ഞു. ഫയർസൈഡ് വെഞ്ച്വേഴ്സിന്റെ സ്ഥാപകർ പുതിയ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തതായി സിംഗ് കൂട്ടിച്ചേർത്തു.
നിലവിലെ മൂലധനത്തിന്റെ 90% ആഭ്യന്തര ഫണ്ടുകളിൽ നിന്നാണ് കമ്പനി സമാഹരിച്ചത്. 2025-ഓടെ ഇന്ത്യയിലെ ഡി2സി ബ്രാൻഡുകളുടെ വിപണി 100 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.