നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

സാമ്പത്തിക പ്രതിസന്ധി:കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡല്ഹി: സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്ശനവുമായി സുപ്രീം കോടതിയില് കേരളത്തിന്റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് കാരണം സമ്പദ്വ്യവസ്ഥ തകരുമെന്ന കേന്ദ്ര വാദം അടിസ്ഥാന രഹിതമാണെന്ന് കേരളം വിമര്ശനം ഉന്നയിക്കുന്നു.

രാജ്യത്തെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്രത്തിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റ ധന മാനേജ്മെന്റും മോശമാണ്. സങ്കുചിത മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമര്ത്യ സെന് ഉള്പ്പടെയുള്ള വിദഗ്ദ്ധര് കേരള മോഡലിനെ പ്രകീര്ത്തിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്താന് കഴിയില്ല. പല വസ്തുതകളും മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീം കോടതിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില് അറ്റോര്ണി ജനറല് സുപ്രീം കോടതിയില് വിശദമായ കുറിപ്പ് നല്കിയിരുന്നു. ഈ കുറിപ്പില് പറയുന്ന കാര്യങ്ങള്ക്ക് അക്കമിട്ട് മറുപടി നല്കിക്കൊണ്ടാണ് കേരളം സുപ്രീം കോടതിയില് മറുപടി സത്യവാങ്മൂലം ഫയല് ചെയ്തിട്ടുള്ളത്.

X
Top