ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

സാമ്പത്തികപ്രതിസന്ധി: പഞ്ചായത്തുകൾക്കുള്ള 2700 കോടി മുടങ്ങി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ മാർച്ച് 31-നും തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് നൽകാതെ സർക്കാർ. ഏകദേശം 2700 കോടിരൂപയാണ് ഈ വർഷം മുടങ്ങിയത്. പണം അനുവദിച്ചതായി കാണിച്ച് ഉത്തരവിറക്കിയെങ്കിലും ട്രഷറികളിൽ പണമെത്തിയില്ല. ഇനിയിത് ലഭിക്കാൻ പുതിയ സാമ്പത്തികവർഷം പണം ലഭ്യമാകുന്നതുവരെ കാത്തിരിക്കണം.

പണമില്ലാത്തതിനാൽ ഇതുസംബന്ധിച്ച ബില്ലുകളെല്ലാം പിന്നീട് പരിഗണിക്കാനുള്ള ക്യൂവിലാണ്. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനാൽ സാമ്പത്തികവർഷാവസാനം ഏകദേശം 7000 കോടിയുടെ കുറവാണ് സംസ്ഥാനം നേരിട്ടത്.

വികസനഫണ്ടിന്റെ മൂന്നാംഗഡുവായ 2150 കോടിരൂപ, പൊതുആവശ്യഫണ്ടിന്റെ 11-ഉം 12- ഉം ഗഡുക്കൾചേർന്ന 417 കോടിരൂപ, മുൻസിപ്പാലിറ്റികൾക്കുള്ള കേന്ദ്രധനകാര്യ കമ്മിഷൻ സഹായധനത്തിന്റെ ഭാഗമായ 117 കോടിരൂപ എന്നിവയാണ് മുടങ്ങിയത്.

വികസനഫണ്ട് ഡിസംബറിൽ അനുവദിക്കേണ്ടതായിരുന്നു. എന്നാൽ, ഏതാനുംദിവസംമുൻപാണ് ഉത്തരവായത്. ഉത്തരവ് ഇതുവരെ തദ്ദേശവകുപ്പിന് ലഭിച്ചിട്ടില്ല. പൊതു ആവശ്യഫണ്ടും ധനകാര്യകമ്മിഷൻ ഗ്രാന്റും അനുവദിച്ച ഉത്തരവുകൾ പുറത്തിറങ്ങിയതാകട്ടെ 25-നും.

ട്രഷറികളിൽ ബില്ലുകളും ചെക്കുകളും നൽകുന്നതിനുള്ള സമയം 24-ന് അവസാനിപ്പിച്ചശേഷമാണ് ഈ ഉത്തരവുകൾ വന്നത്. പിന്നീട് നിയന്ത്രണവും വന്നു. 25 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാത്രമാണ് പാസാക്കിയത്. കെ-സ്മാർട്ട് ആപ്പിലൂടെയാണ് പണം ട്രഷറികളിലേക്കു കൈമാറുന്നത്. എന്നാൽ, ആപ്പിൽ ഇതുസംബന്ധിച്ച വിവരങ്ങളില്ല.

ഈ മാസത്തെ ശമ്പളത്തിൽ വർധിപ്പിച്ച ക്ഷാമബത്ത നൽകേണ്ടതുണ്ട്. ഇതിനു 800 കോടി അധികം വേണം.

X
Top