ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

എംഎസ്എംഇ പ്രതിനിധികളുമായി പ്രീ-ബജറ്റ് കൂടിയാലോചന നടത്തി ധനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ അഞ്ചാമത് പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ അധ്യക്ഷത വഹിച്ചു.

വരാനിരിക്കുന്ന 2024-25 ലെ പൊതു ബജറ്റിനായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ പ്രതിനിധികളില്‍ നിന്ന് സുപ്രധാന കാര്യങ്ങള്‍ ശേഖരിക്കുന്നതിനായിരുന്നു ചര്‍ച്ച.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസിനെ പ്രതിനിധീകരിച്ച് സന്ദീപ് ജെയിന്‍, ഫണ്ടിംഗ് പ്രക്രിയയുടെ സമഗ്രമായ ഡിജിറ്റലൈസേഷന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ധനസഹായത്തിന്റെ കാര്യത്തില്‍, സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഉണ്ടാകണമെന്ന് ഊന്നിപ്പറഞ്ഞതായി സന്ദീപ് ജെയിന്‍ പറഞ്ഞു. നിലവില്‍ ബാങ്കര്‍മാര്‍ക്കുള്ള വിവേചനാധികാരം ഇല്ലാതാക്കണം.

ജിഎസ്ടി സംബന്ധിച്ച്, സെറാമിക്‌സ്, ടിവി, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ ചില മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ അവരുടെ ആശങ്കകള്‍ ധനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. അവരുടെ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി.

കുറഞ്ഞ നിരക്കില്‍ എംഎസ്എംഇ വായ്പകള്‍ നല്‍കുന്നതുപോലുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നത്.

X
Top