ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ശ്രീലങ്കൻ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കാൻ ഫിലാറ്റെക്സ് ഫാഷൻസ്

ഡൽഹി: ശ്രീലങ്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസബെല്ല (പ്രൈവറ്റ്) ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി സോക്‌സ് നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയായ ഫിലാറ്റെക്‌സ് ഫാഷൻസ് ലിമിറ്റഡ്.

ഏകദേശം 7.55 മില്യൺ യുഎസ് ഡോളറിനാണ് ഇസബെല്ല ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കുന്നതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പനി ശ്രീലങ്കയിലെ അപ്പാരൽസിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കളായ ഇസബെല്ല (പ്രൈവറ്റ്) ലിമിറ്റഡിന്റെ ഓഹരി ഉടമകളുമായി ഓഹരി ഏറ്റെടുക്കൽ കരാറിൽ ഒപ്പുവച്ചു.

തങ്ങൾ ഒരു വിപുലീകരണ പാതയിലാണെന്നും, അതിനായി ഓർഗാനിക്, അജൈവ വളർച്ചാ അവസരങ്ങൾ തേടുകയാണെന്നും ഫിലാറ്റെക്സ് ഫാഷൻസ് ഫയലിംഗിൽ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നെയ്ത സോക്സുകളുടെ നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഫിലാറ്റെക്സ് ഫാഷൻസ് ലിമിറ്റഡ്. കൂടാതെ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

X
Top