എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

2023ല്‍ വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌ 1.71 ലക്ഷം കോടി രൂപ

മുംബൈ: 2023ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌ 1,71,106 കോടി രൂപയാണ്‌.

കോവിഡിനു ശേഷം ഓഹരി വിപണിയിലേക്ക്‌ നിക്ഷേപം പ്രവഹിച്ച 2020ല്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ നിക്ഷേപം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2023ല്‍ നടത്തി.

1.70 ലക്ഷം കോടി രൂപയായിരുന്നു 2020ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌.

2022ല്‍ ഇന്ത്യന്‍ വിപണിയില്‍ 1.21 ലക്ഷം കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2023ല്‍ കാളകളായി മാറുകയായിരുന്നു.

2023 ജനുവരിയിലും ഫെബ്രുവരിയിലും വില്‍പ്പന തുടര്‍ന്ന വിദേശ നിക്ഷേപകര്‍ മാര്‍ച്ച്‌ മുതലാണ്‌ അറ്റനിക്ഷേപകരായി മാറിയത്‌.

ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയത്‌ ഡിസംബറിലാണ്‌. 66,134.66 കോടി രൂപയാണ്‌ ഡിസംബറിലെ നിക്ഷേപം.

സെപ്‌റ്റംബറിലും ഒക്‌ടോബറിലും അവ വില്‍പ്പന നടത്തിയെങ്കിലും നവംബര്‍ മുതല്‍ വീണ്ടും നിക്ഷേപം തുടര്‍ന്നു.

X
Top