വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞുമുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

8 ദിവസത്തെ എഫ്ഐഐ നിക്ഷേപം 32,466 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങൾ അറ്റനിക്ഷേപകരായി മാറിയ കഴിഞ്ഞ എട്ട് ദിവസ കാലയളവിൽ അവ വാങ്ങിയത് 32466.4 കോടി രൂപയുടെ ഓഹരികൾ. കഴിഞ്ഞ ആഴ്ച മാത്രം 17,425 കോടി രൂപയുടെ അറ്റനിക്ഷേപമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയത്.

അതേസമയം ഏപ്രിലിൽ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റവില്പന നടത്തുകയാണ് ചെയ്തത്. ഏപ്രിൽ ഒന്നു മുതൽ 25 വരെ അവ 5678 കോടി രൂപയുടെ അറ്റവില്പനയാണ് നടത്തിയത്.

യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിനെ തുടർന്നാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ വിൽപ്പന നിർത്തി ഓഹരികൾ വാങ്ങാൻ തുടങ്ങിയത്.

ചൈനയുമായുള്ള വ്യാപാരം സംബന്ധിച്ച കടുത്ത നിലപാടുകളിൽ നിന്നു യുഎസ് പ്രസിഡൻറ് പിന്നോട്ടുപോയതും ഓഹരി വിപണിക്ക് തുടർച്ചയായ ഇടിവിനു ശേഷമുള്ള കരകയറ്റത്തിന് ഉത്തേജനം പകർന്നു.

ആഗോള വിപണികളും കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറ്റം നടത്തിയിരുന്നു. ഡോളർ ദുർബലമായതും വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് ആശങ്കക്ക് അയവ് വന്നതും വിദേശ നിക്ഷേപകർ വിപണിയിലേക്ക് കാളകളായി തിരിച്ചെത്തുന്നതിന് വഴിയൊരുക്കി.

ഏപ്രിലിൽ ഇനി മൂന്ന് വ്യാപാര ദിനങ്ങൾ കൂടി ബാക്കിയുണ്ടെന്നിരിക്കെ ഈ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ അറ്റനിക്ഷേപകരായി മാറാൻ സാധ്യതയുണ്ട്.

2025ൽ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ 1,22,252 കോടി രൂപയുടെ അറ്റവില്പനയാണ് നടത്തിയത്. ജനുവരിയിൽ 78,027 കോടി രൂപയുടെയും ഫെബ്രുവരിയിൽ 34,574 കോടി രൂപയുടെയും മാർച്ചിൽ 3973 കോടി രൂപയുടെയും ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റത്.

പഹൽഗാമിലെ തീവ്രവാദി ആക്രമണത്തെ തുടർന്ന് വിപണി ഇടിവ് നേരിട്ട വെള്ളിയാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 2952.33 കോടി രൂപയുടെ വില്പനയാണ് നടത്തിയത്.

അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 3539.85 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി.

X
Top