Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

റിലയന്‍സിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു

മുംബൈ: തുടര്‍ച്ചയായി ആറ്‌ ത്രൈമാസങ്ങളില്‍ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരികളില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ അറ്റനിക്ഷേപം നടത്തി.

ഏഴ്‌ ത്രൈമാസങ്ങള്‍ക്കിടെ ആദ്യമായാണ്‌ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തുന്നത്‌.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ റിലയന്‍സിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 22.55 ശതമാനമായി ഉയര്‍ന്നു. ഇത്‌ തൊട്ടുമുമ്പുള്ള ത്രൈമാസത്തില്‍ 22.49 ശതമാനമായിരുന്നു. 26 ത്രൈമാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തമായിരുന്നു ഇത്‌.

അതേ സമയം മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ ഏഴ്‌ ത്രൈമാസങ്ങളിലും റിലയന്‍സിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇത്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.

റിലയന്‍സിന്റെ 6.45 ശതമാനം ഓഹരികളാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെക്കുന്നത്‌. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ റിലയന്‍സിന്റെ ഓഹരി വില 9 ശതമാനമാണ്‌ ഉയര്‍ന്നത്‌. തൊട്ടുമുമ്പുള്ള ത്രൈമാസത്തിലെ മുഴുവന്‍ നഷ്‌ടവും ഇതുവഴി നികത്താന്‍ കഴിഞ്ഞു.

ജൂലായില്‍ 9 ശതമാനം ഉയര്‍ന്ന റിലയന്‍സ്‌ 2630.95 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. അതേ സമയം 2023 ആദ്യപകുതിയില്‍ ഈ ഓഹരി നേട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ടു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ വിഭജിക്കുകയും ലിസ്റ്റ്‌ ചെയ്യാന്‍ നീക്കം നടത്തുകയും ചെയ്‌തതാണ്‌ റിലയന്‍സ്‌ വീണ്ടും വിപണിയുടെ ശ്രദ്ധാകേന്ദ്രമാകാനുള്ള കാരണം.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ലിസ്റ്റ്‌ ചെയ്യുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനമാണ്‌ ഇനി വിപണി ഉറ്റുനോക്കുന്നത്‌.

റിലയന്‍സിന്റെ അടുത്ത വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

ഓഗസ്റ്റിലാണ്‌ സാധാരണ റിലയന്‍സിന്റെ അടുത്ത വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കാറുള്ളത്‌.

X
Top