ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഫെഡ്ഫിന വീണ്ടും ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്ഫിന ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ) വീണ്ടും ഒരുങ്ങുന്നു.

കഴിഞ്ഞ വർഷം സെബിയുടെ അനുമതി ലഭിച്ചെങ്കിലും വിപണി സാഹചര്യം അനുകൂലമല്ലാത്തതിനാൽ ഐപിഒ നടത്തിയില്ല. ഇക്കുറി വീണ്ടും അപേക്ഷിക്കാൻ ഫെഡറൽ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകി.

സ്വർണപ്പണയ വായ്പകളും ഭവന വായ്പകളും ഈടിന്മേലുള്ള വായ്പകളും മറ്റും നൽകുന്ന ധനകാര്യ സ്ഥാപനമാണ് ഫെഡ്ഫിന. നിലവിൽ 570ലേറെ ശാഖകളുള്ള ഫെഡ്ഫിന പ്രവർത്തനം വിപുലമാക്കാനാണ് ഓഹരി നിക്ഷേപം തേടുന്നത്.

കഴിഞ്ഞ വർഷം 900 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇക്കുറി ലക്ഷ്യം എത്രയെന്നോ അതിനായി എത്ര ഓഹരി വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല.

2011ൽ പ്രവർത്തനം തുടങ്ങിയ ഫെഡ്ഫിനയിൽ ഫെഡറൽ ബാങ്കിന് 74% ഓഹരിയാണുള്ളത്. ഐപിഒയ്ക്ക് സെബി ഒരു വർഷ കാലാവധി വച്ചാണ് അനുമതി നൽകാറുള്ളത്. അതു കഴിഞ്ഞതിനെ തുടർന്നാണ് സെബിക്ക് വീണ്ടും അപേക്ഷ നൽകുന്നത്.

ഫെഡ്ഫിന ഇതിനകം 6556 കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ട്. 1153.5 കോടിയാണ് കമ്പനിക്ക് മൂല്യം കണക്കാക്കുന്നത്.

X
Top