ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

പലിശ ഉടൻ കുറയ്ക്കുമെന്ന് ഫെഡറൽ റിസർവ്

ന്യൂയോർക്ക്: അമേരിക്കൻ(America) സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനായി പലിശ നിരക്കിൽ(Interest Rate) അടിയന്തരമായി മാറ്റം വരുത്തുമെന്ന് ഫെഡറൽ റിസർവ്(Federal Reserve) ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ ധന നയം ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

തൊഴിൽ ലഭ്യത മെച്ചപ്പെടുത്താൻ വേണ്ടതെല്ലാം ഫെഡറൽ റിസർവ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ അമേരിക്കയിലെ ഓഹരി വിപണി റെക്കാഡ് ഉയരത്തിലേക്ക് കുതിച്ചു. നാണയപ്പെരുപ്പം രണ്ട് ശതമാനമായി താഴുമെന്നാണ് പ്രതീക്ഷയെന്നും ജാക്സൺ ഹോൾ പ്രഭാഷണത്തിൽ ജെറോം പവൽ വ്യക്തമാക്കി.

X
Top